ഗാസിയാബാദ്: സ്വന്തം മകളെ കൊലപ്പെടുത്തിയ ആ നീചരായ മാതാ പിതാക്കള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.സ്വന്തം മകളെ കൊലപ്പെടുത്തിയത് അച്ഛനും അമ്മയുമാണെന്ന് കോടതി കണ്ടെത്തി.15 മാസത്തോളം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിലായിരുന്നു ഇത്. ജനിപ്പിച്ചതും തെറ്റ് ചെയിതതിന്റെ പേരില്‍ മകള്‍ക്ക് മരണം വിധിച്ചതും ഇവര്‍ തന്നെ.
അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വെളുപ്പാന്‍കാലത്ത് രാജ്യത്തെ ഞെട്ടിച്ച കൊലപാതകമാണ് ആരുഷി തല്‍വാര്‍ എന്ന പതിനാലു വയസ്സുകാരിയുടേത്. വീട്ടു ജോലിക്കാരനായ ഹേംരാജിനെ കാണാതായതോടു കൂടി അയാളെ കുറ്റക്കാരനായി കണ്ടാണ് ആദ്യം അന്വേഷണം തുടങ്ങിയത്. എന്നാല്‍ പിറ്റേദിവസം ഹേംരാജിന്റെ മൃതദേഹം കൂടി കണ്ടെടുത്തതോടെ ഇരട്ടക്കൊലപാതത്തിനു പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. ആരുഷിയുടെ മാതാപിതാക്കള്‍ ദന്ത ഡോക്ടര്‍മാരായ രാജേഷ്, നൂപുര്‍ തല്‍വാര്‍ ദന്പതികളിലേക്കും ഇവരുടെ ക്ലിനിക്കിലെ കന്പൗണ്ടറിലേക്കും അന്വേഷണം നീണ്ടു.
2008 മേയ് 15 – 16നും ഇടയില്‍ 12നും ഒരു മണിക്കും ഇടയിലായിരുന്നു ആരുഷിയുടെയും ഹേംരാജിന്റെയും കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം വ്യക്തമാക്കുന്നു. ഇരുവരെയും അരുതാത്ത സാഹചര്യത്തില്‍ കണ്ട മാതാപിതാക്കള്‍ ഇവരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന്റെ കണ്ടെത്തല്‍. ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസ് കേസില്‍ കൃത്യവിലോപം വരുത്തിയെന്ന് ആക്ഷേപമുണ്ടായിരുന്നു. തുടര്‍ന്ന് മറ്റൊരു സംഘത്തെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചു. ഈ സംഘമാണ് ആദ്യം മാതാപിതാക്കളെ സംശയിച്ചത്.
എന്നാല്‍ തല്‍വാര്‍ ദന്പതികളുടെ അപേക്ഷയെ തുടര്‍ന്ന് മേയ് 31ന് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചു. അന്വേഷണത്തില്‍ വീണ്ടും പുരോഗതിയുണ്ടാകാത്തതിനാല്‍ സിബിഐയുടെ മറ്റൊരു സംഘത്തെ കേസ് ഏല്‍പ്പിച്ചു. ഈ സംഘവും രാജേഷ് തല്‍വാറിനെതിരെ കുറ്റമാരോപിചെ്ചങ്കിലും കൃത്യമായ തെളിവുകള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2010 ഡിസംബര്‍ 29ന് ജില്ലാ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്കെതിരെ തെളിവുകള്‍ ആവശ്യത്തിന് ഉണ്ടെന്നും മുന്നോട്ടുപോകാനും കോടതി നിര്‍ദേശിച്ചു. അലഹബാദ് ഹൈക്കോടതിയും വിധിയെ പിന്താങ്ങി.
മകള്‍ ആരുഷിയെയും വീട്ടുജോലിക്കാരന് ഹേംരാജിനെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടു ഡോ. രാജേഷ് തല്‍വാര്‍ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നു സിബിഐ അന്വേഷണസംഘത്തലവന്‍ അഡീഷനല്‍ എസ്പി എ.ജി.എല്‍. കൗള്‍ കോടതിയില്‍ അറിയിച്ചിരുന്നു.
ഏറെ മാധ്യമശ്രദ്ധ നേടിയ സംഭവത്തില്‍ ഇന്ത്യയിലെ മാത്രമല്ല രാജ്യാന്തര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യാനെത്തി. സമാനമായ കഥ ഉള്‍പ്പെടുത്തി ബാലാജി ടെലിഫിലിംസ് കഹാനി ഘര്‍ഘര്‍ കീ എന്ന മെഗാ സീരിയല്‍ പ്രക്ഷേപണം ചെയ്തിരുന്നു. ഇതിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു.
ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സെക്ടര്‍ 25ലെ (ജല്‍വായു വിഹാര്‍) അപ്പാര്‍ട്മെന്റിലാണ് ആരുഷി തല്‍വാറും കുടുംബവും താമസിച്ചിരുന്നത്. നേപ്പാളിലെ അര്ഘാഘന്ചി ജില്ലയില്‍ നിന്നാണ് യാം പ്രസാദ് ബന്ജാദെ എന്ന ഹേംരാജിന്റെ വരവ്. തല്‍വാര്‍ കുടുംബത്തിലെ പാചകക്കാരനും വീട്ടുജോലിക്കാരനുമായിരുന്നു ഹേംരാജ്.