728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വത്ത് മുഴുവന്‍ വിറ്റ് ബൈക്കില്‍ ലോകം ചുറ്റാന്‍ തുടങ്ങി

ബൈക്കില്‍ ലോകം ചുറ്റാന്‍ ഉണ്ടായ സമ്പാദ്യം മുഴുവന്‍ വിറ്റ് ഇറങ്ങിത്തിരിച്ച തൃശ്ശൂര്‍കാരന്‍ തന്റെ യാത്ര കന്യാകുമാരിയില്‍ നിന്നും ആരംഭിച്ചു.ബുള്ളറ്റുമായാണ് പുറപ്പെടല്‍.ഒന്നര വര്‍ഷം കൊണ്ട് നാല് വന്‍കരകള്‍ താണ്ടുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയിരിക്കുന്നത് അതുല്‍ രാമവാര്യര്‍ എന്നയാളാണ്.

ഇതുവരെയുള്ള സമ്പാദ്യമെല്ലാം വിറ്റാണ് യാത്രക്കുള്ള പണം അതുല്‍ കണ്ടെത്തിയത്.4 വന്‍കരകള്‍, 40ലേറെ രാജ്യങ്ങള്‍.ലോകത്തിന്റെ ആത്മാവിനെ തൊട്ടറിയാനുള്ള യാത്ര കന്യാകുമാരിയില്‍ ഫഌഗ് ഓഫ് ചെയ്തു.ഇന്ന് ചെന്നൈയിലെത്തും.അവിടെനിന്ന് കപ്പല്‍ മാര്‍ഗം തായ്‌ലാന്‍ഡിലേക്ക്.പിന്നെ ലോകത്തിലെ വിവിധ സംസ്‌കാരങ്ങളേയും പൈതൃകങ്ങളേയും തൊട്ടറിഞ്ഞ് യാത്ര തുടരും.ലാവോസ്, മലേഷ്യ, ഓസ്‌ട്രേലിയ, ഒമാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍.ഒടുവില്‍ ആഫ്രിക്കയില്‍ ബ്രേക്കിടും.

ഒരു ജര്‍മ്മന്‍ സഞ്ചാരിയാണ് അതുലിന് ഈ യാത്രയ്ക്ക്‌ പ്രചോദനമായത്.ലോകം മുഴുവന്‍ ചുറ്റുന്ന ഈ ബൈക്ക് സവാരിക്ക് അതുലിന് കരുത്ത് പകരുന്നത് മൂന്ന് കൊല്ലം മുമ്പ് സുഹൃത്തുക്കളോടൊത്ത് ദക്ഷിണേന്ത്യ മുഴുവന്‍ കറങ്ങിയ അനുഭവമാണ്.

INDIANEWS24.COM Travel Desk

Leave a Reply