728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വച്ഛ് ഭാരത് പദ്ധതിയുടെ പരസ്യത്തിനായി 200 കോടി ചിലവഴിക്കും

ദില്ലി: ജനങ്ങള്‍ക്കിടയില്‍ തുടക്കത്തില്‍ വളരെ ആവേശം ജനിപ്പിച്ച സ്വച്ഛ് ഭാരത് പദ്ധതിയുടെ തടര്‍ച്ചയായുള്ള പ്രചാരണത്തിന് കേന്ദ്രസര്‍ക്കാര്‍ 200 കോടി രൂപ ചിലവാക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്റെ അടുത്ത നാല് വര്‍ഷത്തേക്കുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള പരസ്യം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഇതിനായി ചില സ്വകാര്യ ഏജന്‍സികളുമായി ചര്‍ച്ച നടത്തിയെന്നാണ് അറിയുന്നത്.

രാജ്യമെങ്ങും ശുചിത്വം ഉറപ്പുവരുത്തുന്നതിനും എല്ലാ വീട്ടിലും ശുചിമുറികള്‍ സ്ഥാപിക്കുന്നതിനും പ്രാധാന്യം നല്‍കുന്ന സ്വച്ഛ് ഭാരത് അഭിയാന്‍ കഴിഞ്ഞ ഒക്ടോബറിലാണു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.പദ്ധതിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി ഉള്‍പ്പെടെയുളള നേതാക്കള്‍ ചൂലുമായി രംഗത്ത് വരികയും ചെയ്തു.എന്നാല്‍ ജനങ്ങള്‍ക്ക് പദ്ധതിയോട് തുടക്കത്തിലുണ്ടായിരുന്ന താത്പര്യം പിന്നീട് നഷ്ടമായ സാഹചര്യത്തിലാണ് തുടര്‍ച്ചയായി ബോധവല്‍കരണം നടത്താന്‍ പരസ്യത്തിന് പ്രാധാന്യം നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിനായി 12 സ്വകാര്യ പരസ്യ ഏജന്‍സികളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. പതിവു സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ മനസില്‍ പതിയുന്ന ഉദാഹരണ സഹിതമുളള പരസ്യം നല്‍കാനാണ് തീരുമാനം. ടൂറിസം പ്രചാരണപരസ്യങ്ങളുടെ അതേനിലവാരം പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുളള താരമൂല്യമുളളവരെ പരസ്യത്തിനായി ഉപയോഗിക്കും. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്‌നം ഒഴിവാക്കല്‍ , ശുചിമുറികളുടെ പ്രധാന്യം എന്നിവയുടെ പ്രചാരണത്തിനാണ് പരസ്യത്തില്‍ ഊന്നല്‍ നല്‍കുക. 62009 കോടി രൂപയുടെ പദ്ധതിയ്ക്കായി അടുത്ത നാലു വര്‍ഷത്തേക്ക് 200 കോടി രൂപ പരസ്യത്തിനായി മാറ്റിവെക്കും. ഇതുവരെ സ്വച്ഛ് ഭാരത് അഭിയാന്റെ ആറു പരസ്യങ്ങള്‍ക്കായി വാര്‍ത്താവിതരണ മന്ത്രാലയം 100 കോടി രൂപ ചെലവാക്കികഴിഞ്ഞു.

INDIANEWS24 NEWDELHI

Leave a Reply