728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വകാര്യ ബസ്സുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന സ്വകാര്യ ബസ്സുകള്‍ക്ക് ഇനിമുതല്‍ ഒരേ നിറം നല്‍കാന്‍ ധാരണയായി. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എന്നാല്‍ സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസ്സുകള്‍ എന്നിവയ്ക്ക് വെവ്വേറെ നിറമായിരിക്കും.

ബസ്സുകള്‍ക്ക് ഏത് നിറം നല്‍കണമെന്ന കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ബസ്സുടമകളുടെ സംഘടന യോഗത്തെ അറിയിച്ചു. ഇതുകൂടാതെ റെന്റ് എ കാര്‍, റെന്റ് എ ബൈക്ക് സേവനത്തിന് ഔദ്യോഗിക അനുമതി നല്‍കാനും യോഗത്തില്‍ തീരുമാനമായി. ചില രേഖകള്‍ വാങ്ങിവച്ച ശേഷം ആവശ്യക്കാര്‍ക്ക് കാര്‍ മാത്രമായി വിട്ടുനല്‍കുന്ന രീതി നിലവിലുണ്ടെങ്കിലും ഇതിന് ഔദ്യോഗിക അംഗീകാരമില്ല.എന്നാല്‍ വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുമ്പോള്‍ എന്തെല്ലാം രേഖകള്‍ വാങ്ങിവയ്ക്കണമെന്ന കാര്യത്തില്‍ ട്രാന്‍പോര്‍ട്ട് കമ്മീഷണറേറ്റ് തീരുമാനമെടുക്കും.

ആഡംബര കാറുകള്‍ വരെ വാടകയ്ക്ക് നല്‍കുന്ന എറണാകുളത്തെ സ്ഥാപനം നല്‍കിയ അപേക്ഷ യോഗം അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമുള്ള സ്ഥാപനങ്ങളാണ് ബൈക്ക് വാടകയ്ക്ക് കൊടുക്കുന്ന പദ്ധതിക്കായി യോഗത്തിന്റെ അനുമതി നേടിയത്.

INDIANEWS24.COM T V P M

Leave a Reply