728-pixel-x-90-2-learn
728-pixel-x-90
<< >>

സ്റ്റെപ്സ് റീ ടോള്‍ഡ്‌ ഷോര്‍ട്ട് ഫിലിം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

സാമുഹ്യ വിപത്തായി മാറിയിരിക്കുന്ന മദ്യാസക്തിയുടെ കെടുതികളിലേക്ക് വെളിച്ചം വീശുന്ന സ്റ്റെപ്സ് റീ ടോള്‍ഡ്‌ ( STEPS Retold) എന്ന ഹ്രസ്വചിത്രം ലെഫ്റ്റ്നന്റ് കേണല്‍ പത്മശ്രീ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. സത്യന്‍ അന്തിക്കാട് സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താരം പ്രകാശനം നിര്‍വ്വഹിച്ചത്.യുണിലുമിന കോണ്‍സെപ്റ്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച് സനു സത്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച നിശബ്ദ ചിത്രമാണ് സ്റ്റെപ്‌സ്.
STEPS - Kids + nazimഒരു യഥാര്‍ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട സ്റ്റെപ്സ് ഒരുപാട് വര്‍ത്തമാനങ്ങളുള്ള ലോകത്തേക്കു നിശബ്ദവും സുദൃഡവുമായ ചുവടുവെപ്പുകളാണ് നടത്തിയിരിക്കുന്നത്.മൂന്നു തലമുറകളെയും ഒപ്പം ഒരു സാമൂഹ്യ ദുരന്തത്തിന്‍റെ കെടുതികളെയുമാണ് കേവലം 12 മിനിട്ടുകളില്‍ അവതരിപ്പിക്കുന്നത്.ചിത്രത്തിലെ മൂന്നാം തലമുറയില്‍പ്പെട്ട കുരുന്നുകള്‍ക്ക് മുന്നില്‍ തിരിച്ചറിവിന്റെയും യാഥാര്‍ഥ്യബോധത്തിന്റെയും പടവുകള്‍ STEPS Artistsനീണ്ടുകിടക്കുകയാണ്.അതിനുമപ്പുറം വികാരങ്ങളുടെയും വീണ്ടു വിചാരങ്ങളുടെയും വലിയ പദവുകലുമുണ്ട്.അവിടേക്കുള്ള ചുവടുവെപ്പുകളില്‍ ആ കുഞ്ഞുങ്ങള്‍ തനിച്ചാകുന്നതിനു അറിഞ്ഞോ അറിയാതെയോ കാരണക്കാരനായ മുത്തച്ഛന്‍റെ മുന്നില്‍ പടവുകള്‍ ഇനിയെങ്ങോട്ട് എന്നത് ഒരു ചോദ്യചിഹ്നമാകുകയാണ്.അതിന്റെ കാരണം പറയാതെ പറഞ്ഞു തരികയാണ് സ്റ്റെപ്സ് റീ ടോള്‍ഡ്‌.

കെ വി പ്രകാശ്,നാസിം മുഹമ്മദ്‌,സനൂജ കൃഷ്ണ,സഞ്ജന കൃഷ്ണ,മാസ്റ്റര്‍ നിരഞ്ജന്‍,സിദ്ധന്‍ കെ കെ  തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.കൃതഹസ്തനായ കെ വി പ്രകാശിനൊപ്പം തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ നാസിം മുഹമ്മദ്‌ ഒരു മികച്ച വാഗ്ദാനമാണ്.ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച സനുജ കൃഷ്ണ,സഞ്ജന കൃഷ്ണ,മാസ്റ്റര്‍ നിരഞ്ജന്‍ എന്നീ കുരുന്നുകള്‍ പ്രേക്ഷകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.

സനു സത്യന്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ഒരുകൂട്ടം നവാഗതരാണ്.രഞ്ജീഷ് രവി ക്യാമറ കൈകാര്യം ചെയ്തപ്പോള്‍ സഞ്ജയ് ജയപ്രകാശും തനൂജുമാണ്  ചിത്രംസംയോജനം നിര്‍വ്വഹിച്ചിരിക്കുന്നത്.ഉണ്ണികൃഷ്ണന്‍ എം വിയാണ് അസോസിയേറ്റ് ഡയറക്ടര്‍. .പാര്‍ഥസാരഥിയും വൈത്തീശ്വരനുമാണ് പശ്ചാത്തല സംഗീതം പകര്‍ന്നിരിക്കുന്നത്.മേക്കപ്പും വസ്ത്രാലങ്കാരവും സിജയും കലാ സംവിധാനം റെജിയും സ്വരാജും നിര്‍വ്വഹിച്ചു.ഫയസ്‌ തോപ്പിലാണ് ടൈറ്റില്‍  ഗ്രാഫിക്സ് കൈകാര്യം ചെയ്തത്.പ്രശാന്ത് അകവൂര്‍ നിര്‍മ്മാണ നിര്‍വ്വഹണം നിര്‍വ്വഹിച്ചു.STEPS brochure

കൌമുദി ചാനലില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം അടുത്തിടെ അബുദാബി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും കേരളത്തിലെ പ്രമുഖ ഷോര്‍ട്ട് ഫിലിം മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു.ചിത്രം ഇപ്പോള്‍ യൂ ട്യൂബില്‍ ലഭ്യമാണ്. ” STEPS Retold” എന്ന് സേര്‍ച്ച്‌ ചെയ്താല്‍ യു ട്യൂബില്‍ ചിത്രം ലഭ്യമാകും.

യൂ ട്യൂബ് ലിങ്ക് :   https://www.youtube.com/watch?v=SR-iKBtFJIs

SWARAJ INDIANEWS24.COM 

isc film fest moment

Leave a Reply