728-pixel-x-90-2-learn
728-pixel-x-90
<< >>

സ്റ്റീവ് ജോബ്‌സിനെ കുറിച്ച് സിനിമ; ഷൂട്ടിങ് തുടങ്ങി

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.നിരവധി ചിത്രങ്ങള്‍ ഒരുക്കി ഓസ്‌കര്‍ ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഹോളിവുഡ് സംവിധായകന്‍ ഡാനിയേല്‍ ബോയ്‌ലാണ് ചിത്രം ഒരുക്കുന്നത്.

സ്റ്റീവ് ജോബ്‌സ് കുട്ടിക്കാലം ചിലവഴിച്ച ലോസ് ആല്‍ടോസിലാണ് ഷൂട്ടിംഗ് തുടങ്ങിയത്.സ്റ്റീവ് ജോബ്‌സിന്റെ കുട്ടിക്കാലം മുതല്‍ ആപ്പിള്‍ കമ്പനിയുടെ വളര്‍ച്ച വരെയുള്ള വിവിധ ഘട്ടങ്ങളാണ് സിനിമയില്‍ പറയുന്നത്.യൂണിവേഴ്‌സലാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.സോണി പിക്‌ചേര്‍സ് ആദ്യം ഇതിന്റെ നിര്‍മാണം ഏറ്റെടുത്തിരുന്നെങ്കിലും പിന്‍മാറിയിരുന്നു.നിര്‍മാതാക്കളെ ലഭിക്കാത്തത് മൂലം ഏറെ നാളായി സിനിമയുടെ ചിത്രീകരണം വൈകുകയായിരുന്നു.

സ്റ്റീവ് ജോബ്‌സിന്റെ വേഷം അവതരിപ്പിക്കാനുള്ള പ്രധാന നടനെ ലഭിക്കാതിരുന്നതും സിനിമ വൈകുന്നതിന് മറ്റൊരു കാരണമായിരുന്നു.മൈക്കല്‍ ഫാസ്‌ബെന്‍ഡറാണ് ചിത്രത്തില്‍ സ്റ്റീവ് ജോബ്‌സായി എത്തുന്നത്.നിരവധി ഹോളിവുഡ് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ഡാനി ബോയ്‌ലിന്റെ ഏറ്റവും പുതിയ ദൗത്ത്യമാണ് സ്റ്റീവ് ജോബ്‌സിനെ കുറിച്ചുള്ള സിനിമ.ഇന്ത്യന്‍ നോവല്‍ സിനിമയാക്കി സംവിധാനം ചെയ്ത 2008ലെ സ്‌ലം ഡോഗ് മില്ല്യനയര്‍ എന്ന ചിത്രത്തിന് നിരവധി ഓസ്‌കര്‍ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.

INDIANEWS24.COM MOVIES

 

Leave a Reply