728-pixel-x-90-2-learn
728-pixel-x-90
<< >>

സ്റ്റാഫംഗങ്ങളെ വി.എസ്. ഒഴിവാക്കാനിടയില്ല

തിരുവനന്തപുരം: സി.പി.എമ്മില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ച പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ഒഴിവാക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തയ്യാറായേക്കില്ല. പാര്‍ട്ടി നടപടി സ്വീകരിച്ച തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തെറ്റുകാരല്ലെന്ന് പരസ്യ നിലപാട് സ്വീകരിക്കുകവഴി ഈ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി ഏറ്റുമുട്ടലിനുള്ള സന്നദ്ധതയാണ് വി.എസ്. പ്രകടിപ്പിച്ചിരിക്കുന്നത്.

വി.എസിന്റെ പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്‍റ് എ.സുരേഷ് എന്നിവരെ സി.പി.എമ്മില്‍നിന്നും പുറത്താക്കാന്‍ ഡിസംബര്‍ അവസാനവാരം ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതിയാണ് തീരുമാനിച്ചത്. പാര്‍ട്ടി അംഗത്വത്തില്‍നിന്നും ഇവരെ പുറത്താക്കാന്‍ സംസ്ഥാനസമിതി തീരുമാനിച്ചെങ്കിലും ഈ കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. ജനവരി 17 മുതല്‍ കൊല്‍ക്കത്തയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അംഗീകാരം നേടിയശേഷം അച്ചടക്കനടപടി നടപ്പില്‍ വരുത്താനാണ് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പുറത്താക്കല്‍ നടപടിയെ കേന്ദ്രകമ്മിറ്റിയില്‍ എതിര്‍ക്കുമെന്ന സൂചന വി.എസ്. നല്‍കിയിട്ടുണ്ട്. തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും ഈ കാര്യം താന്‍ കേന്ദ്രകമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും വി.എസ്. പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

One Response to സ്റ്റാഫംഗങ്ങളെ വി.എസ്. ഒഴിവാക്കാനിടയില്ല

  1. louis vuitton purses Reply

    January 6, 2013 at 9:31 PM

    You can certainly see your expertise in the work you write. The sector hopes for more passionate writers such as you who are not afraid to mention how they believe. At all times follow your heart. “If the grass is greener in the other fellow’s yard – let him worry about cutting it.” by Fred Allen.

Leave a Reply