728-pixel-x-90-2-learn
728-pixel-x-90
<< >>

സ്മൃതി ഇറാനിക്കെതിരായ വിമര്‍ശനം:ലക്‌ഷ്യം സോണിയാ ഗാന്ധി

സ്മൃതി ഇറാനിക്കെതിരെ കോണ്ഗ്രസ് നേതാവ് അജയ്‌ മാക്കാന്‍ ഉയര്‍ത്തി വിട്ട ആരോപണം യഥാര്‍ത്ഥത്തില്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയേയും ലക്ഷ്യം വെച്ചുള്ളതാണ് എന്ന് സൂചന.സ്മൃതി ഇറാനി മുന്‍പ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സ്ത്യവാങ്ങ്മൂലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത കാണിച്ചു എന്നാണ് അജയ് മാക്കന്‍ പ്രധാനമായും ഉന്നയിച്ച ആരോപണം.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയായി ഉത്തരവാദിത്തം ഏറ്റെടുത്ത സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച എല്ലാ എരോപണങ്ങളും സോണിയാ ഗാന്ധിക്കും ബാധകമായ കാര്യങ്ങളാണ്.അത് കൊണ്ട് തന്നെ ഈ ആരോപണം ഒരു ബൂമറാങ്ങായി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരിച്ച് വരും എന്നത് മനസിലാക്കിക്കൊണ്ട് തന്നെയാണ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റ് കാര്യങ്ങളും ഉയര്‍ത്തിക്കൊണ്ട് വന്നത് എന്നാണ് ബി.ജെ.പി നേതൃത്വം പോലും കരുതുന്നത്.

കോണ്ഗ്രസ് പ്രസിഡണ്ടായി സോണിയാ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യം മത്സരിക്കാന്‍ കൊടുത്ത സത്യാവാങ്ങ്മൂലത്തില്‍ ഡിഗ്രി ബിരുദധാരിയാണ് എന്ന് കാണിച്ചിരുന്നു.എന്നാല്‍ സോണിയാ ഗാന്ധിക്ക് ഏഴാം ക്ളാസ്സ് വിദ്യാഭ്യാസം മാത്രമേ ഉള്ളു എന്നും,സത്യവാങ്ങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ കാണിച്ചതിന് തിരഞ്ഞെടുപ്പ്‌ അസാധുവാക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് സുബ്രമണ്യം സ്വാമി സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

അതിനു ശേഷം സോണിയക്ക് തമിഴ്നാട്ടിലെ ഒരു സര്‍വ്വകലാശാലയില്‍ നിന്നും ഹോണറ-റി ബിരുദം നല്കിയ നടപടിയും വിവാദമായിരുന്നു.രാഹുല്‍ ഗാന്ധിക്കെതിരിയയൂം സമാനമായ ആരോപണം നിലവിലുണ്ട്.വിദേശ സര്‍വ്വകലാശാലകളില്‍ നിന്നും ബിരുദവും ഡോക്ടറേറ്റും നേടി എന്ന് പറയപ്പെടുന്നുണ്ട് എങ്കിലും ഡിഗ്രി പാസാകാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല എന്നാണു സുബ്രണ്യം സ്വാമി ആരോപിക്കുന്നുണ്ട്.

 

Leave a Reply