728-pixel-x-90-2-learn
728-pixel-x-90
<< >>

സ്മാര്‍ട്ട്‌സിറ്റിയുടെ ആദ്യഘട്ടം ആരംഭിച്ചു

കൊച്ചി:കേരളം കാത്തിരുന്ന ഐ ടി പദ്ധതിയായ സ്മാര്‍ട്ട് സിറ്റി കൊച്ചി നഗരത്തിന് സമ്മാനിച്ചു.കാക്കനാട് ഇടച്ചിറയില്‍ നടന്ന സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം വര്‍ണ്ണാഭമായ ചടങ്ങുകളോടെയാണ് നടന്നത്‌.ഇതോടെ കൊച്ചി രാജ്യത്തിന്റെ തന്നെ അഭിമാനകേന്ദ്രമായി മാറുകയാണ്.

ശനിയാഴ്ച്ച രാവിലെ നടന്ന ചടങ്ങില്‍ യു എ ഇ ക്യാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അല്‍ഗര്‍ഗാവി,കേന്ദ്ര ഐ ടി മന്ത്രി രാജപ്രതാപ് റൂഡി,സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി,ദുബായ് ഹോള്‍ഡിംഗ് വൈസ് ചെയര്‍മാന്‍ അഹ്മദ് ബിന്‍ ബ്യാത്,സ്മാര്‍ട്ട് സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ്, മലയാളി വ്യവസായി എം എ യൂസഫലി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.പരിപാടിയില്‍ നിന്നും വിട്ടുനിന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടന വേദിക്കു പുറത്ത് നടന്ന പ്രതിഷേധസമരത്തിന് നേതൃത്വം നല്‍കി.

പ്ലാറ്റിനം നിലവാരത്തിലുള്ള കെട്ടിടമാണ് പദ്ധതി പ്രദേശത്ത് സ്മാര്‍ട്ട് സിറ്റിക്കായി ഒരുക്കിയിരിക്കുന്നത്.പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി മന്ദിരമായി മാറിയേക്കും.രണ്ടാം ഘട്ടം മൂന്നു വര്‍ഷത്തിനകം ഉദ്ഘാടനം ചെയ്യാനാകുമെന്ന് ചടങ്ങില്‍ പ്രഖ്യാപിച്ചു.sck

2005 സെപ്തംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ടീകോമുമായി ധാരണാപത്രം ഒപ്പുവെക്കുന്നതോടെയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.തുടര്‍ന്ന് വന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പുവെച്ചു.2013ല്‍ ആദ്യഘട്ട നിര്‍മാണം ആരംഭിച്ചു.ആദ്യഘട്ടത്തില്‍ 27 കമ്പനികള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.ഇതിന് മൂന്ന് മാസത്തെ സമയമെങ്കിലും എടുത്തേക്കുമെന്നാണ് അറിയുന്നത്.ആദ്യഘട്ടത്തില്‍ ആയ്യായിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പറയുന്നു.ഇതോടെ ലോകത്ത് തന്നെ സ്മാര്‍ട്ട് സിറ്റിയുള്ള നഗരം മൂന്നായി.ദുബായിയും മാള്‍ട്ടയുമാണ് സ്മാര്‍ട്ട് സിറ്റിയുള്ള മറ്റ് നഗരങ്ങള്‍.

INDIANEWS24.COM Kochi

Leave a Reply