728-pixel-x-90-2-learn
728-pixel-x-90
<< >>

സ്പെയിനിനെ ഹോളണ്ട് തകര്‍ത്തു

 

സാല്‍വദോര്‍: നിലവിലെ ചാമ്പ്യന്‍മാരായ സ്പെയിനിനെ തകര്‍ത്ത് നിലവിലെ റണ്ണര്‍അപ്പായ ഹോളണ്ടിന് ലോകകപ്പ് ഫുട്ബോളില്‍ മിന്നുന്ന തുടക്കം. ഫൈനലിന് മുമ്പുള്ള ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് ബിയിലെ ആദ്യ പോരാട്ടത്തില്‍ ഒന്നിനെതിരെ 5 ഗോളിനായിരുന്നു ഹോളണ്ടിന്റെ ജയം. കഴിഞ്ഞ ഫൈനലില്‍ സ്പെയിനിനോട് ഏറ്റ ഏകഗോള്‍ തോല്‍വിക്ക് ഇത് ഓറഞ്ച് പടയുടെ മധുരപ്രതികരമായി.

27-ആം മിനിറ്റില്‍ സാബി അലോന്‍സോയുടെ ഗോളിന് സ്പെയിന്‍ ലീഡ് നേടിയ ശേഷമായിരുന്നു ഹോളണ്ടിന്‍റെ താണ്ഡവം. റോബിന്‍ വാന്‍പേഴ്സി [44, 72], ആര്യന്‍ റോബന്‍ [53, 80] എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി. ഡി വ്രിജ് [64] പട്ടിക തികച്ചു.

Leave a Reply