728-pixel-x-90-2-learn
728-pixel-x-90
<< >>

സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ സ്ഥാനമൊഴിയുന്നു

തിരു:സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സ്ഥാനമൊഴിയാനുള്ള താല്‍പര്യം മുഖ്യമന്ത്രിയേയും കെ.പി.സി.സി നേതൃത്വത്തേയും അറിയിച്ചു.ഈ മാസം നടക്കുന്ന നിയമസഭാ സമ്മേളനം അവസാനിക്കുന്നതോടെ സ്പീക്കര്‍ സ്ഥാനം രാജി വെക്കും എന്നാണ് സൂചന.സജീവ രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങാനുള്ള താല്‍പര്യമാണ് ജി.കാര്‍ത്തികേയന്റെ രാജി ആവശ്യത്തിനു പിന്നിലുള്ളത് എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി.

മന്ത്രിസഭാ പുനസംഘടിപ്പിക്കുകയാണെങ്കില്‍ കാര്‍ത്തികേയന്‍ മന്ത്രിസഭയിലേയ്ക്ക് എത്താനുള്ള സാധ്യത ഉണ്ട്.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഈ കാര്യത്തില്‍ അനുകൂല നിലപാടാണ് ഉള്ളത്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കാര്‍ത്തികേയന്റെ പേര് കേരളത്തില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു.കേരളത്തിലെ എ -ഐ ഗ്രൂപ്പുകള്‍ ഈ കാര്യത്തില്‍ ഏകദേശ ധാരണയില്‍ എത്തിയിരുന്നു.എന്നാല്‍ ഇതിനെ മറികടന്നാണ് എ.കെ ആന്റണി താല്‍പര്യം എടുത്ത് വി.എം സുധീരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കിയത്.

ജി.കാര്‍ത്തിയേന്റെ രാജി യഥാര്‍ത്ഥ്യമായാല്‍  പകരം സ്പീക്കര്‍ സ്ഥാനത്തേക്ക് ആരെത്തും എന്നത് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീത്തെ കൂടുതല്‍ സജീവമാക്കും.

 

 

Leave a Reply