jio 800x100
jio 800x100
728-pixel-x-90
<< >>

സ്പാനിഷ് നര്‍ത്തകിയായി ഭാവന

ഭാവന തന്റെ അടുത്ത ചിത്രത്തില്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന വേഷവുമായി രംഗത്തെത്തുന്നു.ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ ഒരു സ്പാനിഷ് നാടോടി നര്‍ത്തകിയുടെ വേഷത്തിലാകും താരം അഭിനയിക്കുക.രോഹിത് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഓമനക്കുട്ടന്റെ സാഹസങ്ങള്‍.

പല്ലവി എന്നാണ് സ്പാനിഷ് നര്‍ത്തകിയുടെ പേര്.കോമഡിക്കു പ്രാധാന്യം നല്‍കുന്നതാണ് ചിത്രം.ഓമനക്കുട്ടന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ചുറ്റിപ്പറ്റി നടക്കുന്ന, വളരെ ഗൗരവമായ ഒരു പ്രശ്‌നത്തെ ആസ്പദമാക്കിയാകും കഥ മുന്നോട്ട് പോവുക.മറ്റ് അഭിനേതാക്കളെ ഇതു വരെ തീരുമാനിച്ചിട്ടില്ലെന്നും രോഹിത് വ്യക്തമാക്കി.

ഭാവനയെ സ്പാനിഷ് നര്‍ത്തകിയാക്കാനായി ഒരു അധ്യാപകനെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെന്നാണ് റിപ്പോര്‍ട്ടുകള്‍.ഫെബ്രവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.മൈസൂരിലായിരിക്കും ചിത്രീകരണം നടക്കുക.

INDIANEWS24.COM MOVIES

Leave a Reply