jio 800x100
jio 800x100
728-pixel-x-90
<< >>

സ്ഥാനാര്‍ഥിത്വ വിവാദം സിപിമ്മിലേക്കും

തിരുവനന്തപുരം:സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച വിവാദം സി.പി.ഐ.യില്‍ നിന്ന് സി.പി.എമ്മിലേക്ക്. ഏറണാകുളം മണ്ഡലത്തില്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് എങ്ങനെ സ്ഥാനാര്‍ഥിയായി എന്ന ചോദ്യമാണ് സിപിഎമ്മിന്റെ അകത്തളങ്ങളില്‍ ഉയരുന്നത്.

പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി, ഏറണാകുളത്ത് നിന്നുള്ള മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് എന്നിവര്‍ നടത്തിയ പ്രസ്താവനകള്‍ അരമനരഹസ്യം അങ്ങാടിപ്പാട്ടാക്കുകയും ചെയ്തു. തിരുവനന്തപുരംസി.പി.ഐ.യുടെ സീറ്റാണെങ്കിലും സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച്ഇരുപാര്‍ട്ടികളും തമ്മില്‍ ആശയവിനിമയം നടന്നിട്ടുണ്ടെന്ന െപാളിറ്റ്ബ്യൂറോഅംഗം എം.എ. ബേബിയുടെ പ്രസ്താവനയാണ് വിവാദത്തെ അപ്രതീക്ഷിതവഴിത്തിരിവിലെത്തിച്ചിരിക്കുന്നത്.

ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് സി.പി.എം. സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്ന പ്രസ്താവന എം.എ. ബേബി നടത്തിയത്. തിരുവനന്തപുരത്തുബെന്നറ്റിനു സീറ്റ്‌ നല്‍കിയത്‌ എറണാകുളത്തു ക്രിസ്‌റ്റിക്കു സീറ്റുനല്‍കിയതുമായി ഇതുവരെ ആരും താരതമ്യം ചെയ്‌തിട്ടില്ല എന്നും ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബേബി പറഞ്ഞു. തിരുവനതപുരത്ത് ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കിയത് സിപിഎമ്മിന്‍റെ താല്‍പര്യംകൂടി കണക്കിലെടുത്താണ് എന്ന് അച്ചടക്കനടപടിക്ക് വിധേയനായി കഴിഞ്ഞദിവസം സി.പി.ഐ. വിട്ട് ആര്‍.എസ്.പി.യില്‍ചേര്‍ന്ന സി.പി.ഐ മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട്ശശി പറഞ്ഞിരുന്നു.
സി.പി.എം. നോമിനിയായി നേരത്തെ പി.എസ്.സി. അംഗമായിരുന്നു ബെനറ്റ് എന്നും ശശി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ എറണാകുളത്തെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എം.എം.ലോറന്‍സ് നടത്തിയ പ്രസ്താവന സിപിഎമ്മിനെ കൂടുതല്‍ വെട്ടിലാക്കി. കമ്മ്യൂണിസ്റ്റ് അല്ലാത്ത, ഇടത് സഹയാത്രികന്‍ എന്ന് പോലും പറയാന്‍ കഴിയാത്ത ക്രിസ്റ്റി എങ്ങനെ സ്ഥാനാര്‍ഥിയായി എന്ന് തനിക്കറിയില്ല എന്നായിരുന്നു ലോറന്‍സിന്‍റെ പ്രതികരണം. ക്രിസ്റ്റിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പല കഥകള്‍ കേട്ടിരുന്നു എങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥിയായതിനാലാണ് പ്രവര്‍ത്തനം നടത്തിയാതെന്നും ലോറന്‍സ് പറഞ്ഞു.

Leave a Reply