728-pixel-x-90-2-learn
728-pixel-x-90
<< >>

സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ റെക്കോഡ്

തിരുവനന്തപുരം:കേരളം ആര് നേടും എന്ന് മാമാങ്കത്തിന് അങ്കം വെട്ടാനിറങ്ങുന്നവരുടെ കണക്ക് പൂര്‍ത്തിയായി.സംസ്ഥാനത്തിന്റെ നിയമനിര്‍മാണ സഭയില്‍ അടുത്ത അഞ്ച് കൊല്ലത്തേക്ക് ഇരിപ്പുറപ്പിക്കാനുള്ള 140 സീറ്റുകള്‍ക്ക് വേണ്ടി മത്സരിക്കുന്നത് 1203 പേര്‍.സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ പടവെട്ടുന്നത്.

ജില്ല തിരിച്ചുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ മലപ്പുറം ആണ് ഏറ്റവും മുന്നില്‍.145 പേരാണ് ഇവിടെ മത്സരിക്കുന്നത്.മൂന്ന് അസംബ്ലിസീറ്റുകള്‍ മാത്രമുള്ള വയനാട്ടില്‍ 29 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.109 വനിതാ സ്ഥാനാര്‍ത്ഥികള്‍ ഇക്കുറി മത്സരിക്കുന്നുണ്ട്.കൂടുതല്‍ വനിതകള്‍ തിരുവനന്തപുരത്താണ്.14 എണ്ണം.

മണ്ഡലം തിരിച്ചുള്ള കണക്കില്‍ പൂഞ്ഞാറിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത്.17 സ്ഥാനാര്‍ത്ഥികളുള്ള ഇവിടെ രണ്ട് ബാലറ്റ് യൂണിറ്റ് ആവശ്യമായി വരും. ഒരു ബാലറ്റ് യൂണിറ്റില്‍ നോട്ട അടക്കം 16 സ്ഥാനാര്‍ത്ഥികളെ മാത്രമാണ് ചേര്‍ക്കാനാകുക.

വോട്ടിംഗ് മെഷിനില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം ചിത്രവും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.ആദ്യം മുന്നണി സ്ഥാനാര്‍ത്ഥികളുടെ പേര് അക്ഷരമാലാ ക്രമത്തില്‍ നല്‍കിയ ശേഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പേര്‍ അക്ഷരമാലാ ക്രമത്തില്‍ ചേര്‍ക്കുന്നതരത്തിലാണ് വോട്ടിംഗ് മെഷിന്‍ ക്രമീകരിച്ചിരിക്കുന്നത്.വിവിധ പാര്‍ട്ടികളില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്‍മാര്‍ വില്ലനാകുന്നത് തടയാനാകുമെന്ന് ഇതുവഴി കണക്കുകൂട്ടുന്നത്.

തിങ്കളാഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായിരുന്നു.ഇതിനുശേഷമാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്ക് ലഭിച്ചത്.

INDIANEWS24.COM T V P M

Leave a Reply