728-pixel-x-90-2-learn
728-pixel-x-90
<< >>

സ്ഥലം കൈയ്യേറി സ്ഥാപിച്ച പ്രധാന കവാടം പൊളിച്ചു

തിരുവനന്തപുരം:പുറമ്പോക്ക് ഭൂമി കൈയ്യേറി നിര്‍മ്മിച്ച ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചുനീക്കി.റെവന്യു വകുപ്പ് നടത്തിയ പരിശോധനയില്‍ പ്രധാനകവാടവും മതിലും നില്‍ക്കുന്നത് വാട്ടര്‍ അതോറിറ്റിയുടെ 28 സെന്റ് സ്ഥലത്താണെന്ന് കണ്ടെത്തിയിരുന്നു.മാനേജ്‌മെന്റ് തന്നെയാണ് കവാടം പൊളിച്ചുനീക്കിയത്.

പേരൂര്‍ക്കടയിലുള്ള അക്കാദമി വക ഭൂമിയില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റും സഹകരണ ബാങ്കും ഒഴിപ്പിക്കാനും തീരുമാനമുണ്ട്.വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ കോളേജ് ഭൂമി ഉപയോഗിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ മറികടന്നതായാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

INDIANEWS24.COM T V P M

Leave a Reply