728-pixel-x-90-2-learn
728-pixel-x-90
<< >>

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പുതുവിദ്യയുമായി ബംഗളുരുവും മുംബൈയും

ന്യൂഡല്‍ഹി:പൊതു സഞ്ചാരത്തിന് സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് നല്‍കുന്ന സംവിധാനവുമായി ഇന്ത്യയിലെ രണ്ട് നഗരങ്ങള്‍ പുതിയ പരീക്ഷണം നടത്തുന്നു.ബസുകളില്‍ സ്ത്രീകള്‍ക്കായി സുരക്ഷാ അലാം ഘടിപ്പിക്കുന്ന പദ്ധതിയുമായി ബംഗളുരു സിറ്റി ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസായ ബി എം ടി സി രംഗത്തെത്തി.ഇതേസമയം അടിയന്തര ഘട്ടങ്ങളില്‍ പോലീസ് സഹായം തേടാന്‍ പാനിക് ബട്ടണ്‍ ഉപയോഗിച്ചു കൊണ്ടാണ് മുംബൈയിലെ യൂബര്‍ ടാക്‌സി രംഗത്തെത്തിയിരിക്കുന്നത്.

ബംഗളുരു നഗരത്തില്‍ സ്ത്രീകള്‍ക്കു വേണ്ടി ബസിനുള്ളില്‍ പലഭാഗത്തായി ഘടിപ്പിച്ചിട്ടുള്ള സ്വിച്ചില്‍ അമര്‍ത്തുകയേ വേണ്ടൂ.20 സെക്കന്‍ഡ് അലാം മുഴങ്ങും.ഇതിനൊപ്പം ബസിനകത്തും പുറത്തും ഒട്ടേറെ ഫ്‌ളാഷ് ബള്‍ബുകള്‍ പ്രകാശിക്കും. ഡ്രൈവര്‍ ഉടന്‍ ബസ് നിര്‍ത്തും. ഈ സംവിധാനം അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ പൊതുഗതാഗത വകുപ്പാണു ബിഎംടിസി.

യാത്രാ വിശദാംശങ്ങളും എവിടെയെത്തിയെന്ന തത്സമയ വിവരവും അഞ്ചു സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൈമാറാനുള്ള സംവിധാനവും കൂടി ഉള്‍പ്പെടുത്തി പാനിക് ബട്ടന്‍ എന്ന ആപ്ലിക്കേഷന്‍ വികസിപ്പിക്കുകയാണു മുംബൈയിലെ യൂബര്‍ വെബ് ടാക്‌സി സര്‍വീസ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു ദ്രുതകര്‍മ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ യാത്രക്കാരി മാനഭംഗത്തിന് ഇരയായതിനെത്തുടര്‍ന്ന് അവിടെ യൂബര്‍ നിരോധിച്ചിരിക്കുകയാണ്.

INDIANEWS24 NATIONAL DESK

Leave a Reply