ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്ത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, ആക്രമണങ്ങള്‍ക്കെതിരായ സംരക്ഷണം എന്നീവയെല്ലാം പരിഗണിച്ച് തയ്യാറാക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ടൂറിസം സംസ്ഥാനമായ ഗോവയാണ് സ്ത്രീസുരക്ഷയില്‍ ഒന്നാമത്.
2011ലെ സെന്‍സസ് അടക്കം 170 സൂചികകള്‍ പഠനത്തിനായി പരിശോധിച്ചു. ലിംഗാനുഭദ്ര സൂചിക എന്ന പേരില്‍ ഈ പട്ടിക തയ്യാറാക്കിയത് പ്ലാന്‍ ഇന്ത്യ ആണ്. റിപ്പോര്‍ട്ട് തയ്യാറാക്കാനായി പൂജ്യം മുതല്‍ ഒന്നിലേക്കാണ് പോയിന്റ് കണക്കുകൂട്ടിയത്. ഒന്നിനോട് അടുക്കുംതോറും സുരക്ഷ കൂടുന്നുവെന്നാണ് വിലയിരുത്തല്‍.
ഒന്നാമതുള്ള ഗോവയ്ക്ക് 0.656 പോയിന്റ് ആണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് 0.634 പോയിന്റ് ആണുള്ളത്. സ്ത്രീസുരക്ഷയുട കാര്യത്തില്‍ ദേശീയ ശരാശരി 0.5314 പോയിന്റ് ആയിരിക്കുമ്പോഴാണ് ഗോവയുടെയും കേരളത്തിലേയും പോയിന്റ് നില എന്നത് ശ്രദ്ധേയമാകുന്നു.
ഉത്തര്‍ പ്രദേശ് ആണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. ഇതിന് തൊട്ടു മുന്നിലാണ് രാജ്യതലസ്ഥാനം നിലകൊളളുന്ന ഡല്‍ഹി സംസ്ഥാനത്തിന്റെ സ്ഥാനം.
INDIANEWS24.COM NEWDELHI