728-pixel-x-90-2-learn
728-pixel-x-90
<< >>

സ്ത്രീ-പുരുഷ സമത്വം ഉറപ്പുനല്‍കുന്നതില്‍ യു എ ഇയ്ക്ക് മുന്നേറ്റം

ദുബായ്:സ്ത്രീ-പുരുഷ സമത്വം മെച്ചപ്പെടുത്തുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ യു എ ഇയ്ക്ക് മുന്നേറ്റം.ഇതിനായി ശ്രമിച്ച മുന്‍ നിര രാഷ്ട്രങ്ങളുടെ കൂട്ടത്തിലേക്കാണ് ഗള്‍ഫ് രാജ്യമായ യു എ ഇയും ഉയര്‍ന്നിരിക്കുന്നത്.അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നതാണ് ഇക്കാര്യങ്ങള്‍.

സ്ത്രീ-പുരുഷ സമത്വം അവഗണിക്കപ്പെടുന്ന രാജ്യം മുതല്‍ പൂര്‍ണ സമത്വം ഉറപ്പു വരുത്തുന്ന രാജ്യങ്ങള്‍ വരെയുള്ള പട്ടികയാണ് ലോക സാമ്പത്തികഫോറം പുറത്തുവിട്ടത്.പൂജ്യം മുതല്‍ ഒന്നുവരെയുള്ള പോയിന്റുകളാണ് രാജ്യങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.ഇതില്‍ യു എ ഇ സ്വന്തമാക്കിയിരിക്കുന്നത് 0.64 പോയിന്റാണ്.0.86 പോയിന്റോടെ ഐസ്‌ലാന്‍ഡാണ് ഒന്നാമത്.

വിദ്യാഭ്യാസം, രാഷ്ട്രീയശാക്തീകരണം, ആരോഗ്യം, സാമ്പത്തിക പങ്കാളിത്തം തുടങ്ങിയ മേഖലകളിലെ പ്രകടനം കണക്കാക്കി 142 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയത്.ഈ പട്ടികയില്‍ നൂറ്റിപതിനഞ്ചാം സ്ഥാനത്താണ് യു എ ഇ.ജി സി സി രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഇടംപിടിച്ചു.ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കുവൈറ്റാണ്.ലോകത്താകമാനം സ്ത്രീ-പരുഷസമത്വം പൂര്‍ണമായും നിലവില്‍ വരാന്‍ ഇനി 81 വര്‍ഷം കൂടി വേണ്ടിവരുമെന്ന് പഠനം വിലയിരുത്തുന്നു.

INDIANEWS24.COM

Leave a Reply