728-pixel-x-90-2-learn
728-pixel-x-90
<< >>

സ്ത്രീധനത്തിന് കാരണം പെണ്‍കുട്ടികളുടെ സൗന്ദര്യമില്ലായ്മയെന്ന്‌ പഠിപ്പിക്കല്‍

മുംബൈ:സ്ത്രീധന സമ്പ്രദായം നിലനിന്നുപോരാന്‍ കാരണം പെണ്‍കുട്ടകള്‍ക്ക് സൗന്ദര്യം കുറവാകുന്നതുകൊണ്ടെന്ന വിചിത്രമായ കണ്ടെത്തലും പഠിപ്പിക്കലും.മഹാരാഷ്ട്രയിലെ പ്ലസ്ടു സോഷ്യോളജി പുസ്തകത്തിലെ പാഠഭാഗത്തിലാണ് വിവാദ വ്യാഖ്യാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന്റെ അംഗീകാരത്തോടെ ഇറങ്ങുന്ന പുസ്തകം സംബന്ധിച്ച് വിദ്യാഭ്യാസ ബോര്‍ഡ് മേധാവി ഗംഗാദര്‍ മാമ്‌നെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പ്ലസ്ടു ബുക്കിലെ ഇന്ത്യയിലെ സാമുഹ്യ പ്രശ്‌നങ്ങള്‍ എന്ന പാഠഭാഗത്താണ് വിവാദമായ വിശകലനം നല്‍കിയിരിക്കുന്നത്.വിവാഹപ്രായമായ പെണ്‍കുട്ടിക്ക് സൗന്ദര്യമില്ലെങ്കിലോ വികലാംഗയാണെങ്കിലോ വിവാഹം നടക്കാന്‍ പ്രയാസമായിരിക്കും.ഇത് വരന്റെ ആളുകള്‍ സ്ത്രീധനം ആവശ്യപ്പെടാനും വധുവിന്റെ ബന്ധുക്കള്‍ നല്‍കാനും ഇടയായി എന്നും പാഠഭാഗത്ത് പറയുന്നു.

വിവാദമായ പ്രശ്‌നത്തില്‍ മഹാരാഷ്ട്രയിലെ വിദ്യാഭ്യാസമന്ത്രി വിനോദ് താവ്‌ഡെ ഇതേവരെ പ്രതികരിച്ചിട്ടില്ല.സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട വിദ്യാഭ്യാസ ബോര്‍ഡ് അധ്യക്ഷന്‍ മാമ്‌നെ ഇത്തരം പ്രസ്താവനകള്‍ അടിച്ചേല്‍പ്പിച്ചവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി.

INDIANEWS24.COM Mumbai

Leave a Reply