728-pixel-x-90-2-learn
728-pixel-x-90
<< >>

സ്ത്രീത്വത്തിന്‍റെ ആഘോഷമായി ‘റാണി പത്മിനി’

ടൊറന്റോ: മലയാളക്കരയിലെ സ്ത്രീകള്‍ നെഞ്ചേറ്റിയ ചലച്ചിത്രം ‘റാണി പത്മിനി’ കാനഡയില്‍ പ്രദര്‍ശനത്തിന്.മിസിസാഗയിലും ടൊറന്റോയിലും ശനി, ഞായര്‍ ദിവസങ്ങളിലായി ചിത്രം പ്രദര്‍ശിപ്പിക്കും.
ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ മഞ്ജു വാര്യരും റീമ കല്ലിംഗലും മത്സരിച്ച് അഭിനയിച്ചിരിക്കുന്നു. രണ്ട് സാഹചര്യങ്ങളില്‍ നിന്ന് ബാല്യം പിന്നിട്ട് വന്ന രണ്ട് പെണ്കുട്ടികള്‍ (റാണിയും പത്മിനിയും), അവരവരുടെ വീടുകളില്‍ നിന്നും വിട്ട് അകലേയ്ക്ക് യാത്ര ചെയ്യേണ്ട ഒരു സാഹചര്യം വരുകയും, ആ യാത്രയില്‍ ഇവര്‍ കണ്ടുമുട്ടുകയും ചെയ്യുന്നതാണ് കഥാതന്തു.
ഈ യാത്രയ്ക്കിടയില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൗഹൃദവും അവര്‍ക്ക് സംഭവിക്കുന്ന ചില അനുഭവങ്ങളുമാണ് ഈ ചിത്രം വിവരിക്കുന്നത്. സമൂഹം ഏര്‍പ്പെടുത്തിയ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകള്‍ മറികടക്കുന്ന റാണി പത്മിനിമാരെ ഇരുകൈകളും നീട്ടിയാണ് കേരളത്തിലെ സ്ത്രീകള്‍ വരവേറ്റത്. ഹിമാലയഭംഗി ഉള്‍പ്പെടെ അപാരമായ ദൃശ്യാനുഭവവും സിനിമ പ്രേക്ഷകന് നല്‍കുന്നു.
റിച്ച്മണ്ട് ഹില്ലിലെ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL, ONTARIO, L4B 3B4] നവംബര്‍ 21, 22 തിയതികളില്‍ വൈകിട്ട് 4ന് ചിത്രം പ്രദര്‍ശിപ്പിക്കും. മിസിസാഗ സിനി സ്റ്റാര്‍സില്‍[CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Road, East, Mississauga ON L4Z 1C7] നവംബര്‍ 22 വൈകിട്ട് 3.15നാണ് പ്രദര്‍ശനം.
വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക. ഫോണ്‍: 6478927650

Leave a Reply