ന്യൂയോര്‍ക്ക്: സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്ന കാര്യത്തിൽ ഒരു അഭിപ്രായ വ്യതാസവും ഇല്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം സി.ബി.എസ് ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
സ്ത്രീകള്‍ പുരുഷന്മാര്ക്ക് തുല്യരാണോ എന്ന ചോദ്യത്തിന് നമ്മള് എല്ലാവരും മനുഷ്യരാണെന്നും ഒരു വ്യത്യാസമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു കാലത്ത് സൗദി അറേബ്യയില്‍ ഇസ്ലാമിന്റെ അത്യന്തം യാഥാസ്ഥികമായ ചിന്തകള്‍ക്ക് മേധാവിത്തമുണ്ടായിരുന്നു. ഇത് മുസ്ലീങ്ങളല്ലാത്തവരുടെയും സ്ത്രീകളുടെയും സാമൂഹ്യ ജീവിതത്തെ അസ്വസ്ഥരാക്കുകയും അടിസ്ഥാന അവകാശങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ തലമുറക്ക് വലിയ ബുദ്ധിമുട്ടാണ് അത്തരം നിലപാടുകൾ ഉണ്ടാക്കിയതെന്നും ണുണ്ടാക്കിയത് അദ്ദേഹം പറഞ്ഞു.മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു.
INDIANEWS24.COM International Desk