728-pixel-x-90-2-learn
728-pixel-x-90
<< >>

സ്ത്രീകള്‍ മാത്രമുള്ള ഹൊറര്‍ ചിത്രവുമായി തുളസീദാസ്‌

സ്ത്രീകള്‍ മാത്രം അഭിനേതാക്കളാകുന്ന പുതിയ ചിത്രം വരുന്നു.തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങും.മലയാളത്തില്‍ ‘ഗേള്‍സ്’ എന്നും തമിഴില്‍ ‘ഇനി വരും നാട്ട്കല്‍’ എന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

തുളസീദാസിന്റെ ആദ്യ തമിഴ് സംവിധാന സംരംഭമാണ് ഈ ചിത്രം.ഹൊററിന് പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ഇത്.ഇനിയ, ആരതി, സുബിക്ഷണ, ഇദന്‍, അര്‍ച്ചന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇനിയയാണ് പ്രധാന നായിക.സോഫി എന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നത്.

ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ ഭാഗമായി കോളേജില്‍ നിന്നും വിദ്യാര്‍ത്ഥിനികള്‍ ഒരു യാത്ര പോകുന്നതും തുടര്‍ന്നുണ്ടാകുന്ന അവിചാരിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ചിത്രത്തില്‍ സ്ത്രീകള്‍ മാത്രമാണ് കഥാപാത്രങ്ങളെന്നും അവരുടെ അഭിനയപ്രതിഭ പ്രകടിപ്പിക്കാനുള്ള നല്ല അവസരമാണിതെന്നും സംവിധായകന്‍ വ്യക്തമാക്കി.

ഗാനം, പ്രണയം, കോമഡി, സ്റ്റണ്ട് തുടങ്ങി ഒരു എന്റര്‍ടെയിന്‍മെന്റ് സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. തന്റെ ചിത്രത്തിലെ നായകന്‍ തിരക്കഥയാണെന്ന് സംവിധായകന്‍ വ്യക്തമാക്കി. കമ്പത്തും, നാഗര്‍കോവിലിലും, തേക്കടിയിലും സമീപപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്.

INDIANEWS24.COM MOVIES

Leave a Reply