കൊച്ചി:സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ കണക്കെടുത്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
1457 കേസുകളാണ് 2014ല്‍ മലപ്പുറത്തു നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.2013ല്‍ സംസ്ഥാനത്ത് ആകെ ഇത്തരം 13,738 കേസുകള്‍ ഉണ്ടായിരുന്നത് 2014ല്‍ വര്‍ധിച്ച് 13880 ആയി.19 സ്ത്രീധന മരണവും ഇതില്‍പ്പെടും.
പൂവാലശല്യത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിലാണ് (38).സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി നിര്‍ഭയ പദ്ധതി നടത്തിപ്പുമായി പൊലീസ് മുന്നേറുന്നതിനിടെയാണ് വിവിധ പൊലീസ് ജില്ലകളിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്.അതേസമയം, ക്രൈംബ്രാഞ്ചില്‍ കഴിഞ്ഞ വര്‍ഷം ഇത്തരം കേസുകളൊന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ല.2013ല്‍ 13 കേസുകളുണ്ടായിരുന്നു.റയില്‍വേ പൊലീസ് സ്റ്റേഷനുകളില്‍ 2013ല്‍ 79 കേസുകള്‍ എന്നത് 2014 എത്തിയപ്പോള്‍ 113 ആയി.
INDIANEWS24.COM KERALA