728-pixel-x-90-2-learn
728-pixel-x-90
<< >>

‘സ്കൈപ്പി’ല്‍ ഭര്‍ത്താവ് കണ്ടുനില്‍ക്കെ ഭാര്യ ആത്മഹത്യ ചെയ്തു

കൊളംബോ: വിദേശത്തുള്ള ഭര്‍ത്താവിനോട് സ്കൈപ്പില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഭാര്യ ആത്മഹത്യ ചെയ്തു. ശ്രീലങ്കയിലെ ബാട്ടികലോവയില്‍ ഒരു കുട്ടിയുടെ അമ്മയായ യുവതിയാണ് ജീവനൊടുക്കിയത്. ഖത്തറിലുള്ള ഭര്‍ത്താവ് മദ്യപിക്കുന്നത് സ്കൈപ്പിലൂടെ കണ്ട യുവതി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നു.
ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് കണ്ട ഭര്‍ത്താവ് ഉടന്‍തന്നെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചെങ്കിലും അവര്‍ എത്തുന്നതിന് മുമ്പ് യുവതി മരിച്ചു. ഭര്‍ത്താവിന്‍റെ മദ്യാസക്തിയുടെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്നു ലങ്കന്‍ പോലീസ് പറഞ്ഞു.

Leave a Reply