jio 800x100
jio 800x100
728-pixel-x-90
<< >>

സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിനു ഇമാം പിടിയിൽ

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കോട്ടയം സംക്രാന്തിയിലെ ഇമാമിനെ പോലീസ് അറസ്റ്റുചെയ്തു. പൊന്‍കുന്നം അട്ടിക്കല്‍ വിളക്കത്ത് വീട്ടില്‍ അന്‍സാര്‍(38) ആണ് അറസ്റ്റിലായത്. കോട്ടയം നഗരത്തിലെ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ ചൊവ്വാഴ്ച രാവിലെ പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്തുനിന്ന് ഇമാം കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ ഇമാമിനൊപ്പം വിദ്യാര്‍ഥിനി കയറിപ്പോകുന്നതുകണ്ട സംക്രാന്തി സ്വദേശികള്‍ കാറിനുപിന്നാലെ പോകുകയും കുമരകത്തെ റിസോര്‍ട്ടിനു സമീപം കാര്‍ കണ്ടെത്തുകയും ചെയ്തു.തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ പര്‍ദ ധരിച്ച നിലയില്‍ വിദ്യാര്‍ഥിനിയെ കാറില്‍ കണ്ടെത്തുകയായിരുന്നു.

imamപോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുമരകം എസ്.ഐ. എം.ജെ.അരുണിന്റെ നേതൃത്വത്തില്‍  പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പോലീസിന്റെ ചോദ്യംചെയ്യലില്‍, തന്നെ ഭീഷണിപ്പെടുത്തി പലതവണ ഇമാം പീഡിപ്പിച്ചതായി വിദ്യാര്‍ഥിനി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും ഇമാമിനെതിരെ പോലീസ് കേസെടുക്കുകയാണുണ്ടായത്.

അതേ സമയം സമുദായവിരുദ്ധപ്രവര്‍ത്തനം നടത്തിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വി.എസ്.അന്‍സാര്‍ അല്‍ ബദ്‌രിയെ  നീലിമംഗലം മുസ്‌ലിം ജമാഅത്ത് ഇമാം സ്ഥാനത്തുനിന്നു നീക്കിയതായി ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു.

നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോകളും ഫോണ്‍നമ്പരുകളും മറ്റും ഇമാമില്‍നിന്ന് പോലീസ് പിടിച്ചെടുത്തു. നേരത്തെ പലതവണ പെണ്‍കുട്ടിയുമായെത്തി പല റിസോര്‍ട്ടുകളില്‍ താമസിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. പിടിക്കപ്പെടുമ്പോള്‍ പെണ്‍കുട്ടി ധരിച്ചിരുന്ന പര്‍ദ ഇമാം കാറില്‍ എപ്പോഴും കരുതുന്നതാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച കുമരകത്തെ റിസോര്‍ട്ടുകളിലെത്തിച്ച് തെളിവെടുക്കും. കോട്ടയം വെസ്റ്റ് സി.ഐ. എ.ജെ.തോമസ്, കുമരകം എസ്.ഐ. എം.ജെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

ഞെട്ടലോടെയാണ് കേരള ജനത ഈ വാര്‍ത്ത ശ്രവിച്ചത്.സംരക്ഷിക്കാനും തെറ്റായ വഴിയില്‍ നീങ്ങുന്നവരെ നന്മയിലേക്ക് നയിക്കുവാനും ബാധ്യതയുള്ളവരില്‍ നിന്നുമുണ്ടാകുന്ന ഇത്തരം പ്രവൃത്തികള്‍ സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്കും അരാജകത്വത്തിലേക്കും നയിക്കും.ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ തുറന്ന ചര്‍ച്ച ഉണ്ടാകേണ്ടിയിരിക്കുന്നു.ഈ വൈകിയ വേളയിലെങ്കിലും രാഷ്ട്രീയ-സാമൂഹ്യ -സാമുദായിക നേതാക്കള്‍ ഒന്നിച്ചിരുന്നു ഇത്തരം അനഭിലഷണീയ പ്രവണതകളെ ചെറുക്കേണ്ടിയിരിക്കുന്നു. ഏതായാലും സ്വഭാവ ദൂഷ്യമുള്ള ഇമാമിനെ തിരിച്ചറിയുന്നതിലും നടപടിയെടുക്കുന്നതിലും അല്‍പ്പം വൈകിയെങ്കിലും അദ്ദേഹത്തെ ഇമാം സ്ഥാനത്തുനിന്നു നീക്കിയ ജമാഅത്ത് ഭാരവാഹികളുടെ നടപടി ശ്ലാഘനീയമാണ്.കൂടുതല്‍ കടുത്ത നടപടികള്‍ ഇത്തരം കാര്യങ്ങളില്‍ സ്വീകരിക്കെണ്ടിയിരിക്കുന്നു. കാല വിളംബം കൂടാതെ മാതൃകാപരമായി ഇക്കൂട്ടരെ ശിക്ഷിക്കേണ്ടതും അത്യാവശ്യമാണ്.ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് നേരിട്ടല്ലെങ്കിലും ഒത്താശ ചെയ്യുന്ന ഹോട്ടല്‍-റിസോര്‍ട്ട് ഉടമകളെയും കര്‍ശനമായി നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

We had  ENOUGH… more than ENOUGH on this !

INDIANEWS24 TEAM

 

Leave a Reply