728-pixel-x-90-2-learn
728-pixel-x-90
<< >>

സ്കൂളുകളില്‍ വ്യത്യസ്ത പ്രവര്‍ത്തന സമയം നിശ്ചയിക്കാന്‍ ആലോചന.

വിവിധ സ്‌കൂളുകള്‍ക്ക്‌ വ്യത്യസ്‌ത പ്രവര്‍ത്തനസമയം നിശ്ചയിക്കാന്‍  ആലോചന.സ്കൂള്‍ സമയത്തെ അനിയന്ത്രിതമായ ഗതാഗത കുരുക്ക്   ഇല്ലാതാക്കാന്‍ ആണ് പുതിയ പരിഷ്കാരം ആലോചിക്കുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി കൂടുതല്‍ കൂടിയാലോചനയക്ക്‌ ശേഷം ഇതില്‍ തീരുമാനമെടുക്കുമെന്നു തിരുവനന്തപുരം കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ജൂണ്‍ രണ്ട്‌ മുതല്‍ ഏഴ്‌ വരെ വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യത്തിനായി കൂടുതല്‍ പോലീസുദ്യോഗസ്ഥരെ നിയമിക്കും.

വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിനായി സ്‌കൂളുകള്‍ക്ക്‌ മുന്‍പില്‍ കെ.എസ്‌.ആര്‍.റ്റി.സി.- പ്രൈവറ്റ്‌ ബസുകളുടെ യാത്രാസമയം പ്രദര്‍ശിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്കുളള കണ്‍സഷന്‍ കാര്‍ഡ്‌ നല്‍കുന്ന നടപടി ത്വരിതപ്പെടുത്താനും ജില്ലാ കളക്‌ടര്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

Source : PRD,Govt. of Kerala

Leave a Reply