jio 800x100
jio 800x100
728-pixel-x-90
<< >>

സ്കൂളുകളിലും കോളേജുകളിലും പഠിപ്പ് മുടക്കും മാർച്ചും വിലക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി:സ്കൂളുകളിലും കോളേജുകളിലും പഠിപ്പ് മുടക്കും മാർച്ചും വിലക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.സ്‌കൂൾ-കോളേജ് ക്യാമ്പസുകളിൽ ക്രമസമാധാനം തകർക്കുന്ന പഠിപ്പ് മുടക്ക്,ജാഥ, സമരം,ഘെരാവോ എന്നിവ പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഇനി മുതൽ സ്‌കൂളുകളിലോ കോളേജുകളിലോ ഇത്തരം സംഭവങ്ങളുണ്ടായാൽ ബന്ധപ്പെട്ട അധികാരികള്‍ക്കോ,ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കോ കർശന നടപടി സ്വീകരിക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നു.ഏതുവിഷയത്തേപ്പറ്റിയും സമാധാനപരമായ ചര്‍ച്ചകള്‍ നടത്താം.എന്നാൽ ഇതേ തുടർന്ന് മറ്റ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി വിദ്യാര്‍ഥികളെ സമ്മര്‍ദ്ദം ചെലുത്തി സമരത്തിലേക്കോ പഠിപ്പുമുടക്കിലേക്കോ നയിക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ക്യാമ്പസ് പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ റാന്നിയില്‍ നിന്നുള്ള രണ്ട് സ്‌കൂളുകൾ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിന്മേലാണ് ഹൈക്കോടതി ഉത്തരവ്. വിദ്യാർത്ഥികളുടെ ഇത്തരം പ്രവർത്തങ്ങൾ കാരണം വൻതോതിൽ ക്ലാസുകൾ നഷ്ടമാകുന്നുണ്ടെന്നും അധികൃതർ പറയുന്നു.
INDIANEWS24 KOCHI DESK

Leave a Reply