728-pixel-x-90-2-learn
728-pixel-x-90
<< >>

സ്കാര്‍ബറോയില്‍ 4 പേര്‍ക്ക് ഇടിമിന്നലേറ്റു

ടൊറന്റോ: കാനഡയിലെ സ്കാര്‍ബറോയില്‍ 4 പേര്‍ക്ക് ഇടിമിന്നലേറ്റു. മോര്‍ണിംഗ്സൈഡ് പാര്‍ക്കിന് സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ആരുടെയും നില ഗുരുതരമല്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് 3.20നാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് എത്തിയ ആംബുലന്‍സുകളില്‍ ഒന്നിനും മിന്നലേറ്റതായി എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് അറിയിച്ചു. ടൊറന്റോയില്‍ ഉച്ചയ്ക്ക് ശേഷം മിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്ന് എന്‍വയേണ്‍മെന്‍റ് കാനഡ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാനഡയില്‍ പ്രതിവര്‍ഷം 20 ലക്ഷം  ഇടിമിന്നലുകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് എന്‍വയേണ്‍മെന്‍റ് കാനഡയുടെ കണക്കുകള്‍. ശരാശരി ഓരോ വര്‍ഷവും 10 പേര്‍ മരിക്കുകയും 100-150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply