തിരുവനന്തപുരം : പ്രമുഖ വ്യവസായിയും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും സി ഇ ഒ യുമായ സോഹൻ റോയ് രചിച്ച ചെറു കവിതകളുടെ സമാഹാരമായ അണു കാവ്യത്തിന്റെ പ്രകാശനം മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐ എ എസ് ചലച്ചിത്ര സംവിധായകൻ ബാലചന്ദ്രമേനോന് നൽകി പ്രകാശനം ചെയ്തു. തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സിലാണ് പ്രകാശനം അരങ്ങേറിയത്. കവിതയുടെ ദൃശ്യാവിഷ്ക്കാരവും ചടങ്ങിൽ പ്രദർശിപ്പിച്ചു തുടർന്ന് സോഹൻറോയിയുടെ നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത “പോയെട്രോൾ ‘എന്ന മൊബൈൽ ആപ്പിന്റെ പ്രകാശനവും നടന്നു.ചടങ്ങിൽ വി മുരളീധരൻ എം.പി, ശബരീനാഥ് എം എൽ എ, ആർക്കിടെക്ട് പത്മശ്രീ ശങ്കർ, ശാന്തിഗിരി ആശ്രമം മഠാതിപതി ഗുരുരത്നം ജ്ഞാന തപസി, പ്രൊഫസർ ജോർജ് ഓണക്കൂർ,സംഗീതജ്ഞൻ രമേഷ് നാരായണൻ, സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, വിജി തമ്പി, പ്രൊഫസർ വിവേകാനന്ദൻ,അഭിനി സോഹൻറോയ് എന്നിവർ പങ്കെടുത്തു. Indianews 24 News Desk TVM