728-pixel-x-90-2-learn
728-pixel-x-90
<< >>

സോഹന്‍ റോയിയെ ഏഷ്യ വണ്‍ ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു

മുംബൈ: പ്രമുഖ വ്യവസായിയും ഏരീസ് ഗ്രൂപ്പ് സി ഇ ഒയുമായ സോഹന്‍ റോയിയെ ഏഷ്യവണ്‍ ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദ ഇയര്‍(അഗോയ്) പുരസ്‌കാരം നല്‍കി ആദരിച്ചു. മുംബൈയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ആദരം നല്‍കിയത്. ഈ ആദരം തന്റെ ഉത്തരവാദിത്തങ്ങള്‍ കൂട്ടുകയാണെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സോഹന്‍ റോയ് പറഞ്ഞു.

സെലിബ്രേറ്റിംഗ് 70 – പ്രൈഡ് ഓഫ് ദ നേഷന്‍ സീരീസ് അവാര്‍ഡ് ആന്‍ഡ് ബിസിനസ് സമ്മിറ്റ് 2017 എന്ന പേരില്‍ നടത്തിയ ചടങ്ങിലാണ് സോഹന്‍ റോയിക്ക് പുരസ്‌കാരം സമ്മാനിച്ചത്. ആഗോള തലത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വ്യക്തികളെ ആദരിച്ചുകൊണ്ട് നല്‍കിവരുന്ന പുരസ്‌കാരമാണ് അഗോയ്. സിനിമാ അടക്കമുള്ള എന്റര്‍ടെയിനിംഗ് മേഖലയില്‍ അദ്ദേഹം നല്‍കിവരുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

താനും തന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനായി സമര്‍പ്പിച്ചുവെന്നതിന്റെ രേഖപ്പെടുത്തലാണ് ഈ പുരസ്‌കാരമെന്ന്‌ ചടങ്ങില്‍ മറുപടി പ്രസംഗം നടത്തിയ സോഹന്‍ റോയി പറഞ്ഞു. ഈ പുരസ്‌കാരം തന്റെ സംഘത്തിലുള്ള ഓരോ അംഗത്തിന്റെയും ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്നതിനായി ഇത് അവര്‍ക്ക് സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

INDIANEWS24.COM Mumbai

Leave a Reply