കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടികിട്ടാന്‍ ഇടയില്ല. ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുപോലും ആവശ്യത്തിന് ജട്ജിമാരില്ല എന്നതാണ് കാരണം.
38 ജഡ്ജിമാരെയാണ് നിലവില്‍ ഹൈക്കോടതിയില്‍ വേണ്ടത്. 30 പേരാണ് ഉള്ളത്. ചീഫ് ജസ്റിസ് അനുവദിച്ചാലും സോളാര്‍ കേസ് അന്വേഷിക്കാന്‍ സന്ന്ധതയുള്ള ജഡ്ജിമാരെ കണ്ടെത്തേണ്ടതുണ്ട്.
ദേശീയപ്രധാന്യം ഉള്ള കേസുകളില്‍ മാത്രമേ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിമാരുടെ സേവനം വിട്ടുനല്കേണ്ടതുള്ളൂ എന്ന സുപ്രിം കോടതി മുന്‍നിര്‍ദേശവും തടസ്സമാണ്.