728-pixel-x-90-2-learn
728-pixel-x-90
<< >>

സോളാര്‍: ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്ത്

തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍നായര്‍ മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യമൊഴി പുറത്ത്‌. പ്രതികളില്‍ ഒരാളായ സരിത നായര്‍ക്കൊപ്പമാണ് താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ  കണ്ടതെന്ന്  മൊഴിയില്‍ പറയുന്നു. സരിതക്കൊപ്പമല്ല, ക്വാറി ഉടമകളുടെ കൂടെയാണ് ശ്രീധരന്‍ നായര്‍ തന്നെ കണ്ടതെന്ന ഉമ്മന്‍‌ചാണ്ടിയുടെ വാദത്തിനു വിരുദ്ധമാണ് ഇത്.
സരിതയുമൊത്ത്‌ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും നിങ്ങളെപ്പോലുളളവരാണ്‌ ഇതിനു മുന്നിട്ടിറങ്ങേണ്ടതെന്നും മുഖ്യമന്ത്രി തന്നോട് പറഞ്ഞതായി ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. പദ്ധതിക്ക്‌ സബ്‌സിഡി അനുവദിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞതായും ശ്രീധരന്‍ നായര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

സരിത പറഞ്ഞത്‌ അനുസരിച്ചാണ്‌ മുഖ്യമന്ത്രിയെ കാണാനെത്തിയത്‌. ജോപ്പനെയാണ് സരിത  ആദ്യം പരിചയപ്പെടുത്തിയത്‌. മുഖ്യമന്ത്രിയുടെ ചേംബറില്‍  അദ്ദേഹം ശെല്‍വരാജ്‌ എംഎല്‍എയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

സരിതയുടെ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്വീകരണം.മുഖ്യമന്ത്രി അടുത്തേക്ക്‌ വന്നാണ്‌ സംസാരിച്ചത്‌. പിന്നീട്‌ താന്‍ ക്വാറി ഉടമകളുടെ പരാതി നല്‍കി. അതിനുശേഷം ദുരിതാശ്വാസനിധിയിലേക്കെന്നു പറഞ്ഞ്‌ സരിത മുഖ്യമന്ത്രിക്ക്‌ രണ്ടുലക്ഷം രൂപയുടെ ചെക്ക്‌ നല്‍കി. ഇത്‌ അദ്ദേഹം ജോപ്പന്‌ കൈമാറിയെന്നും മൊഴിയില്‍ പറയുന്നു.

Leave a Reply