728-pixel-x-90-2-learn
728-pixel-x-90
<< >>

സോളാര്‍: മുഖ്യമന്ത്രിയുടെ ഫോണ്‍ സംഭാഷണം പുറത്ത്‌

തിരുവനന്തപുരം:കേരളത്തില്‍ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ച സോളാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്കായി മുഖ്യമന്ത്രി ഇടപെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്.സോളാര്‍ ടെക്‌നിക്കല്‍ മേധാവി മണിലാലിനു വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു വിളിച്ച റിജേഷുമായി ഉമ്മന്‍ ചാണ്ടി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.ശബ്ദരേഖയില്‍ ഭരണകക്ഷി എം എല്‍ എയോട് പറഞ്ഞാല്‍ ആവശ്യമായത് ചെയ്യുമെന്ന് മുഖ്യമന്ത്രി.മുഖ്യന്‍ നിര്‍ദേശിച്ച എം എല്‍ എയ്ക്ക് പണം കൊടുത്ത കാര്യം വരെ സംഭാഷണത്തില്‍ പരാമര്‍ശിച്ചു.

സോളാര്‍ കേസ് വലിയതോതില്‍ ആളിപടര്‍ന്നപ്പോള്‍ തന്നെ വിവാദ നായിക സരിത എസ് നായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം മണിലാലും അറസ്റ്റിലായിരുന്നു.സരിതയടക്കം പലരും ജാമ്യം നേടിയെങ്കിലും മണിലാല്‍ കഴിഞ്ഞ 20 മാസമായി ജയിലിലാണ്.

പ്രമുഖ വാര്‍ത്താ ചാനലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റിജേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്.മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൈയെടുത്ത് സരിതയെ പുറത്തിറക്കിയതുപോലെ മണിലാലിനെയും പുറത്തിറക്കാന്‍ വേണ്ടത് ചെയ്യണമെന്ന് റിജേഷ് മുഖ്യമന്ത്രിയോട് ഫോണിലൂടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്.എന്നാല്‍ നിക്ഷ്പക്ഷമായി നിന്ന് കേസ് സംബന്ധിച്ച നടപടിക്രമങ്ങളെ പറ്റിപറയാതെ താല്‍പര്യപൂര്‍വം ഏറ്റെടുത്ത് ഭരണകക്ഷി എം എല്‍ എ. പി എ മാധവനെ റിജേഷിന് നിര്‍ദേശിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.മാധവനുമായി നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍.റിജേഷ് തിരിച്ചു പറയുന്നത് മാധവനെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ല അങ്ങ് നേരിട്ട് ഇടപെട്ടാലേ എന്തെങ്കിലും നടക്കൂ എന്നാണ്.എല്ലാ കാര്യങ്ങളും മാധവനെ ഏല്‍പ്പിച്ചിട്ടുണ്ട് കണ്ട് സംസാരിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.മാധവന്‍ എം എല്‍ എ. മറഞ്ഞു നില്‍ക്കുകയാണ് ഇത്തരത്തില്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചാല്‍ എം എല്‍ എ പണം വാങ്ങിയതടക്കം വെളിപ്പെടുത്തുമെന്ന് റിജേഷ് ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നതും ശബ്ദരേഖയിലുണ്ട്.എന്നാല്‍, മുഖ്യമന്ത്രി ഒഴുക്കന്‍മട്ടില്‍ സംഭാഷണം അവസാനിപ്പിക്കുകയാണ് ചെയ്തത്.

INDIANEWS24 TVPM

Leave a Reply