728-pixel-x-90-2-learn
728-pixel-x-90
<< >>

സോളാര്‍ കേസ്: സരിത ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കും

കൊച്ചി: സോളാര്‍ കേസിലെ പ്രധാനപ്രതി സരിത എസ് നായര്‍ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് വിസ്തരിക്കാന്‍ അനുമതി.ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കണമെന്ന് സരിത ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സോളാര്‍ കമ്മീഷന്‍ അനുമതി നല്‍കിയത്.

നേരത്തെ രണ്ട് തവണ സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചിരുന്നു. അന്ന് സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം നിഷേധിച്ച ഉമ്മന്‍ചാണ്ടി സരിത എസ് നായരെ വ്യക്തിപരമായി അറിയില്ലെന്നാണ് മറുപടി നല്‍കിയത്. നേരിട്ട് കണ്ടിട്ടും മിണ്ടിയിട്ടുമില്ലെന്ന് മൊഴി നല്‍കിയ ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുമെന്ന് തന്നെയാണ് സരിതയുടെ നിലപാട്. താന്‍ കൊടുത്ത പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടി ഇന്ന് സോളാര്‍ കമ്മീഷന് മുമ്പാകെ ഹാജരായിരുന്നു. മുന്‍ എംഎല്‍എ എപി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്‍കിയ ലൈംഗികാരോപണ പരാതിയെക്കുറിച്ച അറിയാമെന്ന് ഉമ്മന്‍ചാണ്ടി കമ്മീഷന് മൊഴി നല്‍കി. എന്നാല്‍ എന്ത് നടപടി സ്വീകരിച്ചെന്ന് വെളിപ്പെടുത്താനാകില്ലെന്നും ഇടത് സര്‍ക്കാരിന് സരിത നല്‍കിയ പരാതിയെക്കുറിച്ച് അറിയാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

INDIANEWS24.COM Kochi

Leave a Reply