കൊച്ചി: ഏറെ വിവാദമുയര്‍ത്തിയ സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി അടൂര്‍ പ്രകാശിനും അന്വേഷണ കമ്മീഷന് നോട്ടീസ് അയച്ചു.ഇരുവര്‍ക്കും എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുണ്ടെങ്കില്‍ സമര്പ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സോളാര്‍ കമ്മീഷന് നോട്ടീസ്.
രേഖഖളുണ്ടെങ്കില് ഹാജരാക്കാമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.വിവിധ ആളുകളില്‍ നിന്നായി സോളാര്‍ പദ്ധതിയെന്ന പേരില്‍ പണം തട്ടിയെന്നാണ് കേസ്.ആരോപണം ഉയര്‍ന്നതു മുതല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ചില മന്ത്രിമാര്‍ക്കും അവരുടെ ഓഫീസുകള്‍ക്കുമെതിരെ ആരോപണം നിലനില്‍ക്കുന്നുണ്ട്.ജസ്റ്റീസ് ശിവരാജനാണ് കമ്മീഷന്റെ അധ്യക്ഷന്‍.
INDIANEWS24.COM Kochi