728-pixel-x-90-2-learn
728-pixel-x-90
<< >>

സോളാര്‍ കേസ്:ജഡ്ജിമാര്‍ക്ക് മാറ്റം

കൊച്ചി :സോളാര്‍ കേസില്‍ ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റി. ഇതുപ്രകാരം സോളാര്‍ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരിലും മാറ്റമുണ്ടായി. ജസ്റ്റിസുമാരായ  സതീശ് ചന്ദ്രന്‍, പി.കെ.മോഹനനും പകരം ജസ്റ്റീസ് ഹാരൂണ്‍ റഷീദും ജസ്റ്റീസ് തോമസ് ടി. ജോസഫ് എന്നിവരായിരിക്കും ഇനി പരിഗണിക്കുക.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാന കേസുകള്‍ ഹൈക്കോടതിയില്‍ ഇതുവരെ പരിഗണിച്ചിരുന്ന ജസ്റ്റിസ് സതീഷ് ചന്ദ്രനെ സിവില്‍ കേസുകളിലേക്ക് മാറ്റി. 2010ന് മുമ്പുള്ള കേസുകളാകും അവധിക്ക് ശേഷം ഇനി ജസ്റ്റിസ് വി.കെ മോഹനന്‍ പരിഗണിക്കുക.

സോളാര്‍ കേസുകളില്‍ ജാമ്യ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത് സതീഷചന്ദ്രന്റെ ബെഞ്ചായിരുന്നു. സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ജസ്റ്റീസ് സതീഷ്ചന്ദ്രന്‍ അഴിച്ചുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലീംരാജ് ഉള്‍പ്പെട്ട ഒരു കേസില്‍ ജസ്റ്റീസ് മോഹനനും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.​

www.indianews24.com/uk

Leave a Reply