728-pixel-x-90-2-learn
728-pixel-x-90
<< >>

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കും

കൊച്ചി:സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാക്ഷിയായി വിസ്തരിക്കും.അദ്ദേഹത്തിന്റെ ഓഫീസിലെ സ്റ്റാഫിനെയും വിസ്തരിക്കും.

സോളാര്‍ കേസില്‍ വിസ്തരിക്കേണ്ടവരുടെ സാക്ഷിപ്പട്ടിക ഇതേക്കുറിച്ച് അന്വേഷിക്കുന്ന ജുഡിഷ്യല്‍ അന്വേഷണ കമ്മിഷന്‍ നേരത്തെ തയ്യാറാക്കിയിരുന്നു. ഇതിലാണ് മുഖ്യമന്ത്രിയേയും ഉള്‍പ്പെടുത്തിയത്.എന്നാല്‍ നേരത്തെ തയ്യാറാക്കിയ സാക്ഷികളുടെ പട്ടിക ക്രോഡീകരിച്ച് ഇപ്പോള്‍ വീണ്ടും പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ 48 പേര്‍ ഉള്‍പ്പെടും.

ഏറ്റവും ഒടുവിലായിരിക്കും മുഖ്യമന്ത്രിയെ വിസ്തരിക്കുക.സോളാര്‍ കേസിലെ മുഖ്യപ്രതികളായ സരിതാ എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരില്‍ നിന്നും കമ്മിഷന്‍ തെളിവെടുക്കും.ജസ്റ്റീസ് ശിവരാജന്‍ കമ്മീഷനാണ് കേസ് അന്വേഷിക്കുന്നത്.

INDIANEWS24 KOCHI

Leave a Reply