728-pixel-x-90-2-learn
728-pixel-x-90
<< >>

സോളാര്‍ കേസില്‍ കോടിയേരി തെളിവ് നല്‍കി

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പുകേസില്‍ ഉപപ്രതിപക്ഷനേതാവും സി പി എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ തെളിവു നല്‍കി.കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന് മുന്നില്‍ ഹാജരായാണ് തെളിവ്‌ നല്‍കിയത്.സി പി ഐ നിയമസഭാകക്ഷി നേതാവ് സി ദിവകാരനും കോടിയേരിക്കൊപ്പം ചേര്‍ന്നു.

രാവിലെ 11 മണിയോടെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് തെളിവ് കൈമാറിയത്. ഉച്ചയ്ക്കാണ് ദിവാകരന്‍ എത്തിയത്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നാളെ മൊഴി നല്‍കും. എം.എല്‍.എമാരായ തോമസ് ഐസക്, രാജു എബ്രഹാം, പി. ശ്രീരാമകൃഷ്ണന്‍, വി.എസ്. സുനില്‍ കുമാര്‍ എന്നിവര്‍ കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു.

INDIANEWS24 TVPM

Leave a Reply