കൊച്ചി:ഏരെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസില്‍ ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുമെന്ന് കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്.മുഖ്യമന്ത്രിയെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് ലോയേഴ്സ് യൂണിയന് നല്കിയ ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജി ശിവരാജന് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കേണ്ട ആവശ്യമില്ല.തെളിവുകളെല്ലാം ശേഖരിച്ച ശേഷം വേണ്ടിവന്നാല്‍ വീണ്ടും വിസ്തരിക്കും.മറ്റു ചിലരെ കൂടി ഈ സാഹചര്യത്തില്‍ വിസ്തരിക്കേണ്ടിവരുമെന്ന് കമ്മീഷന് അറിയിച്ചു.ഇക്കാര്യം കമ്മീഷന് വ്യക്തമാക്കുമ്പോള്‍ മുഖ്യമന്ത്രിക്കു വേണ്ടി ഹാജരായ അഭിഭാഷകന് എതിര്‍പ്പൊന്നും ഉന്നയിച്ചില്ല.
INDIANEWS24.COM Kochi