തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് സഭയുടെ മേശപുറത്ത് വച്ചു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തിരുത്തല്‍ വരുത്തിയെന്നും ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മീഷനെ സന്ദര്‍ശിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് നടക്കുന്നെതെ മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ ഉമ്മന്‍ചാണ്ടിയും പേഴ്സണല്‍ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചെന്ന് കമ്മീഷന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു . ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചെന്നും ആര്യാടന് മുഹമ്മദും ടീം സോളാറിനെ സഹായിച്ചെന്നും കമ്മീഷന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
INDIANEWS24.COM T V P M