728-pixel-x-90-2-learn
728-pixel-x-90
<< >>

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ തീരുമാനം. നവംബര്‍ ഒമ്പതിന് ചേരാനാണ് മന്ത്രിസഭാ യോഗം വ്യാഴാഴ്ച്ച ശുപാര്‍ശ ചെയ്തത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വന്ന മാനഭംഗങ്ങള്‍ക്ക് യാതൊരു നടപടിയും ഉണ്ടായില്ലെന്ന്‌ സരിത എസ് നായര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തു.

നവംബര്‍ ഒമ്പതിന് സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും. റിപ്പോര്‍ട്ട് സംബന്ധിച്ച് വീണ്ടും നിയമോപദേശം തേടാനും മന്ത്രിസഭ തീരുമാനിച്ചു. കൂടാതെ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ സഹായം തേടാനും ധാരണയായി. സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ പ്രത്യേക ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

യു ഡി എഫിലെ പ്രമുഖര്‍ ശാരീരികമായി ഉപയോഗിച്ചെന്ന് സോളാര്‍ അന്വേഷണ തലവന്‍ എ ഹേമചന്ദ്രനോട് പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് സരിത നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ മാനഭംഗപ്പെടുത്തിയത് സോളാര്‍ അന്വേഷണ പരിധിയില്‍ വരില്ലെന്ന് പറഞ്ഞുകൊണ്ട് സരിതയുടെ പരാതി നിരസിച്ചതായി കത്തിര്‍ പറയുന്നുണ്ട്. സരിതയുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ മുന്‍ ഐജിയും ഇപ്പോള്‍ എ ഡി ജി പിയുമായ പത്മകുമാര്‍ നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. കത്ത് ഡി ജി പിക്ക് കൈമാറി.

INDIANEWS24.COM T V P M

Leave a Reply