728-pixel-x-90-2-learn
728-pixel-x-90
<< >>

സോണിയയെ സമ്പന്നരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി

ദില്ലി: അമേരിക്കയിലെ പ്രമുഖ വാര്‍ത്താ പോര്‍ട്ടലായ ഹഫിങ്ടണ്‍ പോസ്റ്റ് സോണിയാ ഗാന്ധിയുടെ പേര് സമ്പന്നരുടെ പട്ടികയില്‍ ഒഴിവാക്കി.  ഇന്നലെ ഹഫിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ സോണിയ ലോകത്തെ ഏറ്റവും സമ്പന്നരായ നേതാക്കളുടെ പട്ടികയില്‍ 12-ആം സ്ഥാനത്താണെന്നാണ് പറഞ്ഞിരുന്നു . കോണ്‍ഗ്രസ് ഈ വിവരം ശക്തമായി നിഷേധിക്കുകയും ഹഫിങ്ടണ്‍ പോസ്റ്റിനെ പ്രതിഷേധം അറിയിക്കുകയും ചെയ്ത പിന്നാലെയാണ് സോണിയയെ പട്ടികയില്‍നിന്ന് ഒഴിവാക്കിയത്.

അതേസമയം സോണിയയുടെ സമ്പത്ത് തിട്ടപ്പെടുത്താന്‍ തങ്ങളുടെ എഡിറ്റര്‍മാര്‍ക്കായില്ലെന്നും അതിനാലാണ് പോസ്റ്റ് പിന്‍വലിക്കുന്നതെന്നും ഹഫിങ്ടണ്‍ പോസ്റ്റ് പറയുന്നത്.  മറ്റൊരു വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ സോണിയയുടെ സമ്പത്ത് കണക്കുകൂട്ടിയത് എന്ന് ഹഫിംഗ്ടന്‍ പോസ്റ്റ്‌ പറയുന്നു. എന്നാല്‍ ഈ വെബ്സൈറ്റ് ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

12000 കോടി രൂപ സോണിയയ്ക്ക് ആസ്തിയുണ്ടെന്നായിരുന്നു ഹഫിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത‍. ഇത് എലിസബത്ത് രാജ്ഞിയെക്കാള്‍ കൂടുതലാണെന്നും പറഞ്ഞിരുന്നു. ഈ വാര്‍ത്ത ദേശീയ മാധ്യമങ്ങളും ഏറ്റുപിടിച്ചു. 2009ല്‍ സോണിയ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകളില്‍ കാണിക്കുന്നത് 1.38 കോടി രൂപയുടെ ആസ്തിയാണ്.

Leave a Reply