728-pixel-x-90-2-learn
728-pixel-x-90
<< >>

സൈബര്‍ സുരക്ഷയ്ക്കായുള്ള ദേശീയ സെമിനാറില്‍ പ്രഭാഷണത്തിന് എട്ട് വയസുകാരന്‍

ന്യൂഡല്‍ഹി:സൈബര്‍ സുരക്ഷയ്ക്കായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ യു എസിലെ ഇന്ത്യന്‍ വംശജനായ എട്ടുവയസുകാരന്‍ പ്രഭാഷണം നടത്തും.വിദേശ കാര്യ സഹമന്ത്രി വി കെ സിങ് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പമാണ് വിസ്‌കിദ് റൂബന്‍ പോള്‍ എന്ന എട്ടുവയസുള്ള ബാലന്‍ പ്രഭാഷണം നടത്തുക.കഴിഞ്ഞ ദിവസമാണ് സെമിനാര്‍ ആരംഭിച്ചത്.

സൈബര്‍ സുരക്ഷയുടെ ആവശ്യകത യുവതലമുറയെ ബോധ്യപ്പെടുത്തുന്ന പ്രഭാഷണമാകും റൂബന്‍ നടത്തുകയെന്ന് ഗ്രൗണ്ട് സമിറ്റ് സംഘാടകര്‍ അറിയിച്ചു.നേരത്തെ ഹട്‌സണ്‍ സെക്യൂരിറ്റി സമിറ്റില്‍ ഈ ബാലന്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്.നിലവില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ആരംഭിച്ച പ്രൂഡന്റ് ഗെയിംസ് എന്ന സ്വന്തം ഗെയിമിംഗ് കമ്പനിയുടെ സി ഇ ഒയാണ്.

ഒന്നര വര്‍ഷം മുമ്പ് പിതാവ് മനോ പോളില്‍ നിന്ന് കമ്പ്യൂട്ടര്‍ പഠനമാരംഭിച്ച റൂബന്‍ പിന്നീട് സ്വന്തമായി പ്രൊജക്ടുകള്‍ ഡിസൈന്‍ ചെയ്തുതുടങ്ങി. ഒഡീഷയില്‍ നിന്നും പതിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയവരാണ് റൂബന്റെ കുടുംബം.

അഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി നിര്‍മ്മല്‍ജീത്ത് സിംഗ് കാല്‍സി, ഡെല്‍ഹി സ്‌പെഷ്യല്‍ കമ്മീഷണര്‍ പൊലീസ്(ട്രാഫിക്) മുക്തേഷ് ചന്ദര്‍ തുടങ്ങിയവരാണ് ഈ എട്ടുവയസുകാരനൊപ്പം പ്രഭാഷണം നടത്തുന്ന മറ്റ് പ്രമുഖ വ്യക്തികള്‍.

INDIANEWS24 NEWDELHI

Leave a Reply