728-pixel-x-90-2-learn
728-pixel-x-90
<< >>

സൈബര്‍ ആക്രമണം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ മുന്‍കരുതലില്‍

തിരുവനന്തപുരം:ലോകം സൈബര്‍ ആക്രമണ ഭീതിയിലിരിക്കെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജാഗ്രതാ നടപടികള്‍.തിങ്കളാഴ്ച രാവിലെതന്നെ ഐ.ടി. മിഷന്‍, സെര്‍ട്ട്‌കേരള എന്നിവയുടെ നേതൃത്വത്തില്‍ വിലയിരുത്തല്‍ നടത്തി. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കംപ്യൂട്ടറുകള്‍ പരിശോധിക്കാനുള്ള നിര്‍ദേശം നല്‍കി.

സെക്രട്ടേറിയറ്റില്‍ തിങ്കളാഴ്ച രാവിലെതന്നെ വിവിധ വകുപ്പുകളിലെ ഐ.ടി. വിഭാഗം എന്‍ജിനീയര്‍മാര്‍ക്കും സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും സൈബര്‍ ആക്രമണം തടയുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കി.പുതിയ പശ്ചാത്തലത്തില്‍ സംസ്ഥാനതലത്തില്‍ സൈബര്‍ െ്രെകസിസ് മാനേജ്‌മെന്റ് പ്ലാന്‍ രൂപവത്കരിക്കുന്നത് പരിഗണിക്കും. സൈബര്‍ ആക്രമണങ്ങള്‍ നിരീക്ഷിച്ച് പ്രതിരോധ നടപടികല്‍ സജ്ജമാക്കുന്ന സുരക്ഷാ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

INDIANEWS24.COM T V P M

Leave a Reply