728-pixel-x-90-2-learn
728-pixel-x-90
<< >>

സൈന നെഹ്‌വാളിന് ഇന്ത്യാ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരിടീം

ന്യൂഡല്‍ഹി: വനിതകളുടെ ലോക ബാഡ്മിന്റണില്‍ ഒന്നാം റാങ്കിലെത്തിയ ചരിത്രനേട്ടത്തിനു പിന്നാലെ സൈന നെഹ്‌വാളിന് ഇന്ത്യാ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരിടീം.സിരി ഫോര്‍ട്ട് സ്‌പോര്‍ട്ട്‌സ് കോംപ്‌ളക്‌സില്‍ നടന്ന ഫൈനലില്‍ തായ്‌ലണ്ടിന്റെ രത്‌നചോക് ഇന്റാണേനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സൈന ജേതാവായത്.

49 മിനിട്ട് നീണ്ട മത്സരത്തില്‍ 21-16, 21-14 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ആദ്യ ഇന്ത്യാ ഓപ്പണ്‍ കിരീട നേട്ടം.സെമിയിലെ ജയത്തോടെയായിരുന്നു ലോക റാങ്കിങ്ങില്‍ സൈന ഒന്നാമതെത്തിയത്.

INDIANEWS24 SPORTS DESK

Leave a Reply