ലോകത്തെ ഏറ്റവും സൈനികശേഷിയുള്ള രാജ്യങ്ങളുടെ പുതിയ പട്ടികയിലും ഇന്ത്യ നാലാമത്. ഗ്ലോബല്‍ ഫയര്‍പവര്‍ നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിക്കൊണ്ട് നടത്തിയ പഠനത്തിലൂടെയാണ് ഏറ്റവും ശക്തരായ രാജ്യങ്ങളെ കണ്ടെത്തുന്നത്.
പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ യഥാക്രമം അമേരിക്കയും റഷ്യയുമാണ്.രാജ്യങ്ങളിലെ ജനസംഖ്യ, ജനങ്ങളില്‍ സൈന്യത്തില്‍ ചേരാന്‍ യോഗ്യരായവരുടെ എണ്ണം.നിലവിലുള്ള സൈനിക സേനയുടെ എണ്ണം, യുദ്ധ സാമഗ്രികള്‍ തുടങ്ങി അമ്പതോളം ഘടകങ്ങള്‍ പരിശോധിച്ചാണ് സൈനികശക്തിയുള്ള എട്ട് രാജ്യങ്ങളെ ഫയര്‍പവര്‍ കണ്ടെത്തിയിരിക്കുന്നത്.ഇന്ത്യയ്ക്ക് തൊട്ടുമുന്നില്‍ മൂന്നാമതായുള്ളത് ചൈനയാണ്. ബ്രിട്ടന്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ജര്‍മ്മനി തുടങ്ങിയവയാണ് ഇന്ത്യയ്ക്കു താഴെയുള്ളത്.
കഴിഞ്ഞ ഏപ്രിലില്‍ പ്രസിദ്ധപ്പെടുത്തിയ പട്ടികയില്‍ ഇന്ത്യയുടെ തൊട്ടു താഴെ ഫ്രാന്‍സ് ആയിരുന്നു.അതിനു താഴെ ബ്രിട്ടനും ഏഴാമത് ജപ്പാനും എട്ടാമത് തുര്‍ക്കിയുമായിരുന്നു.എന്നാല്‍ ഈ രാജ്യങ്ങളുടെ റാങ്കിങ്ങില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്.ലോകത്തെ ഏറ്റവും ശക്തരായ ഏട്ട് രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനിയും ദക്ഷിണകൊറിയയുമെത്തി.ജപ്പാന്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ താഴേക്ക് ഇറങ്ങുകയും ചെയ്തു.കഴിഞ്ഞ തവണത്തെ പട്ടികയില്‍ ദക്ഷിണകൊറിയ 11-ാം സ്ഥാനത്തായിരുന്നു.
INDIANEWS24.COM International Desk