728-pixel-x-90-2-learn
728-pixel-x-90
<< >>

സൈനികവും ആരോഗ്യവും അടക്കം എട്ട് മേഖലകളിൽ ഇന്ത്യ-ഒമാൻ സഹകരണം

മസ്കറ്റ്: സൈനികം, ആരോഗ്യം, വിനോദ സഞ്ചാരം തുടങ്ങി എട്ടു മേഖലകളിൽ ഒമാനുമായുള്ള ഇന്ത്യയുടെ സഹകരണ കരാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സന്ദർശനത്തിൽ ഒപ്പുവച്ചു.

പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ വിവിധ ഒമാന്‍ മന്ത്രാലയം പ്രതിനിധികളും ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയുമാണ് കരാറുകൾ ഒപ്പിട്ടത്. നയതന്ത്ര, സ്പെഷൽ, സർവീസ്, ഒഫിഷ്യൽ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വീസ നിയന്ത്രണത്തിൽ ഇളവ് തുടങ്ങിയവയിലൂടെ ഇരു രാഷ്ട്രങ്ങളുടെയും ബന്ധം ശക്തമാക്കുന്ന കരാറുകളിലാണ് ഏർപ്പെട്ടിരിക്കുന്നത്. ബഹിരാകാശമേഖലയിലെ സമാധാനപരമായ ഉപയോഗങ്ങളിലെ സഹകരണം, ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിനു കീഴിലെ ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടും ഒമാൻ ഡിപ്ലോമാറ്റിക് ഇൻസിറ്റിറ്റ്യൂട്ടും തമ്മിലെ സഹകരണം, പ്രതിരോധ വിദ്യാഭ്യാസ മേഖലയിലെ സഹകരണം. ഒമാന്‍ നാഷനല്‍ ഡിഫന്‍സ് കോളജും ഇന്ത്യയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആൻഡ് അനാലിസിസും തമ്മിലുള്ള സഹകരണം എന്നിവയും കരാറിൽ ഉൾപ്പെടും.

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദുമായി മോദി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. ഒമാന്റെ വികസനത്തിന് അവിടുത്തെ ഇന്ത്യക്കാർ നടത്തുന്ന ആത്മാർഥതയും കഠിനാധ്വാനവും സുൽത്താൻ എടുത്തുപറഞ്ഞു. നൂറ്റാണ്ടുകൾ നീളുന്ന ബന്ധമാണ് ഇന്ത്യയും ഒമാനും തമ്മിലുളളതെന്നു പറഞ്ഞ മോദി, ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമായ വേരുറപ്പിച്ച ഒന്നാണെന്നും അഭിപ്രായപ്പെട്ടു.

INDIANEWS24.COM International Desk

Leave a Reply