728-pixel-x-90-2-learn
728-pixel-x-90
<< >>

രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ല

ന്യൂഡല്‍ഹി :രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ല എന്ന് സോണിയ അസ്സന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. പക്ഷെ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാലും രാഹുല്‍ പ്രധാനമന്ത്രിയാകില്ല എന്ന് ഇതിനു അര്‍ഥമില്ല.രാജ്യമൊട്ടാകെയുള്ള അഭിപ്രായ സര്‍വ്വേകളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കില്ല എന്ന തീരുമാനത്തില്‍ സോണിയ എത്തിച്ചേര്‍ന്നത് തികച്ചും സ്വാഭാവികംRahul with Sonia 8 - PTI (1). ഇതിലൂടെ രണ്ടു കാര്യങ്ങളാണ് സോണിയ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം മന്‍മോഹന്‍ – ചിദംബരം പ്രഭ്രുതികളുടെ മേല്‍ കെട്ടി വെയ്ക്കുക.രണ്ടാമത് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം സുരക്ഷിതമാക്കുക. നരേന്ദ്ര മോഡിയോടും അരവിന്ദ് കേജ്രിവാളിനോടും ഏറ്റുമുട്ടി ചാവേറാകാന്‍ തന്റെ പുത്രനെ വിട്ടുകൊടുക്കില്ലെന്ന് ചുരുക്കം. കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച ഒരു മരീചികയായി മാറിയ ഇന്നത്തെ കാലാവസ്ഥയില്‍ ഒരു കോണ്‍ഗ്രസ് പ്രസിഡന്ടിനു ഇതിനപ്പുറം പോകുവാന്‍ കഴിയില്ലല്ലോ.Sonia_Manmohan1_PTI

രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിനായി മുദ്രാവാക്യം മുഴങ്ങിയപ്പോഴായിരുന്നു സോണിയയുടെ പ്രഖ്യാപനം. ഈ തീരുമാനം അന്തിമമാണെന്നും എ.ഐ.സി.സി. സമ്മേളനത്തില്‍ സോണിയ പ്രഖ്യാപിച്ചു. .   rahul soniaതനിക്ക് പറയാനുള്ളകാര്യങ്ങള്‍  പ്രവര്‍ത്തകരോട് ഉച്ചതിരിഞ്ഞു മൂന്നുമണിയോടെ പറയുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.അതേ സമയം തിരഞ്ഞെടുപ്പ് പ്രചരണം രാഹുല്‍ഗാന്ധി തന്നെ നയിക്കുമെന്നും സോണിയ വ്യക്തമാക്കുന്നു.

രാഹുലിനെ കോണ്‍ഗ്രസിന്‍റെ സര്‍വ്വധികാരിയായി ഈ സമ്മേളനത്തോടെ തെരഞ്ഞെടുത്തെക്കുമെന്നു സൂചനയുണ്ട്.നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ തലയുരുളാനും സാധ്യതയുണ്ട്. കോണ്‍ഗ്രസിന്‍റെ നിലവിലുള്ള എം പി മാരില്‍ പകുത്തിയിലേറെപ്പേര്‍ക്ക് സീറ്റ്‌ നഷ്ടമാകും.കേരളത്തില്‍ നിലവിലുള്ള എം പി മാരില്‍ രണ്ടു പേര്‍ക്ക് മാത്രമേ സീറ്റ്‌ വീണ്ടും ലഭിക്കാനിടയുള്ളൂ.കേരളത്തിലെ ബഹു ഭൂരിപക്ഷം കേന്ദ്ര മന്ത്രിമാര്‍ക്കും സീറ്റ് നഷ്ടമാകുമെന്നറിയുന്നു.ആം ആദ്മി പാര്‍ട്ടിയുടെ തള്ളിക്കയറ്റം ഒട്ടൊന്നുമല്ല കോണ്‍ഗ്രസിനെ അലോസരപ്പെടുത്തുന്നത്.ഒരു ഉടച്ചു വാര്‍ക്കല്‍ അത്യാന്താപേക്ഷിതമാണ്, കോണ്‍ഗ്രസിനും സോണിയയ്ക്കും രാഹുലിനും. നിലനില്‍പ്പിനു വേറെ വഴിയില്ല.

INDIANEWS24 NEW DELHI

Leave a Reply