മെല്‍ബണ്‍:കഴിഞ്ഞ ദിവസം രാജ്യാന്ത്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വിരേന്ദര്‍ സേവാഗ് മനക്കരുത്തുള്ള ബാറ്റ്സ്മാനാണെന്ന് മുന്‍ ഓസ്ട്രേല്യന് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍.സേവാഗിന്റെ കൊഴിഞ്ഞുപോക്ക് വലിയൊരു നഷ്ടമാണ് ക്രിക്കറ്റിനുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ കണ്ടതില്‍ വെച്ച് എക്കാലത്തെയും എന്റര്‍ടെയിനിങ് ബാറ്റ്സ്മാനാണ് വിരേന്ദര്‍ സേവാഗെന്ന് ചാപ്പല്‍ അഭിപ്രായപ്പെട്ടു.അദ്ദേഹത്തിന്റെ കളിയില്‍ നിന്നും അളക്കാനാകുന്നത് ആ പ്രതിഭയിലെ മനക്കരുത്താണ്.കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ക്രിക്കറ്റിലെ എല്ലാവരും തന്നെ സേവാഗിനെ പ്രശംസകൊണ്ട് മൂടിയിരുന്നു.ഇതിനു പിന്നാലെയാണ് മുന്‍ ഓസീസ് താരം കൂടി സേവാഗിന്റെ വിരമിക്കല്‍ വലിയൊരു നഷ്ടമാണെന്ന് പ്രസ്താവനയുമായെത്തിയിരിക്കുന്നത്.
INDIANEWS24.COM Sports Desk