728-pixel-x-90-2-learn
728-pixel-x-90
<< >>

സേവാഗ് ക്രിക്കറ്റിനോട് വിട പറഞ്ഞു

ദുബായ്:ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന ക്രിക്കറ്റ് ഓപ്പണര്‍ വിരേന്ദ്ര സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.തന്റെ 37-ാം ജന്മദിനമായ ചൊവ്വാഴ്ച്ച ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം ലോകത്തെ അറിയിച്ചത്.

1999ല്‍ സ്‌പെഷ്യലിസ്റ്റ് ബോളറെന്നോ ബാറ്റ്‌സ്മാനെന്നോ ലേബലില്ലാതെ മൂന്നാം നിര താരമായി ഇന്ത്യന്‍ ടീമിലിടം നേടിയ സേവാഗ് ചില നിര്‍ണായക മത്സരങ്ങളില്‍ വാലറ്റത്ത് നടത്തിയ വെടിക്കെട്ട് പ്രകടനങ്ങള്‍ വഴിത്തിരിവാകുകയായിരുന്നു.അന്നത്തെ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി സേവാഗിനെ സച്ചിനൊപ്പം ഓപ്പണറാക്കിയിറക്കി.പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.സേവാഗ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിവാജ്യ ഘടകമായിമാറി.താമസിയാതെ ടെസ്റ്റ് ക്രിക്കറ്റിലും ഓപ്പണറായി ഇറങ്ങി തുടങ്ങി.നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്നിംഗ്‌സുകളുടെ തുടക്കം നിര്‍ണായകമാകുന്ന കാലഘട്ടത്തില്‍ വലിയൊരു മാര്‍ജിന്‍ ആദ്യമേ ഉറപ്പാക്കുന്ന ഒരു ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ ടീം ഇന്ത്യ ഏറെ വിഷമിച്ച ഘട്ടത്തിലായിരുന്നു സേവാഗെന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ ആരോഹണം.

104 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ച സെവാഗ് രണ്ട് ട്രിപ്പിള്‍ സെഞ്ചുറി അടക്കം 8586 റണ്‍സ് നേടിയിട്ടുണ്ട്.ടെസ്റ്റിലെ റണ്‍വേട്ടക്കാരായ ഇന്ത്യക്കാരില്‍ അഞ്ചാതാണ്അഞ്ചാമതാണ് സേവാഗ്‌. 23 സെഞ്ചുറികളാണ് ടെസറ്റില്‍ വീരുവിന്റെ പേരിലുള്ളത്.ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍(319), ടെസ്റ്റിലെ അതിവേഗ ട്രിപ്പിള്‍ സെഞ്ചുറിയുടെ റെക്കോര്‍ഡ് (278 പന്തില്‍ 300) എന്നിവയും സെവാഗിന്റെ പേരിലാണ്.ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം കൂടിയാണ് സെവാഗ്.ഏകദിന ക്രിക്കറ്റില്‍ ഒരു ഡബിള്‍ സെഞ്ചുറി അടക്കം 8273 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം.15 സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്ത സ്‌കോറും(219) സെവാഗിന്റെ പേരിലാണ്.37കാരനായ സെവാഗ് 2013ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്.

INDIANEWS24.COM Dubai

Leave a Reply